Breaking News

*കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ: അന്വേഷണത്തിന് വിപുലമായ വിജിലൻസ് സംഘം*

തിരുവനന്തപുരം : കിഫ്ബിയുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ അന്വേഷിക്കാൻ വിപുലമായ വിജിലൻസ് സംഘം. DIG തോംസൺ ജോസ് നേതൃത്വം നൽകും. കണ്ണൂരിലെ വിവാദ ഭൂമി ഏറ്റെടുക്കലാണ് അന്വേഷണപരിധിയിൽ. വിജിലൻസ് അന്വേഷിക്കുന്ന ഏറ്റവും ഉയർന്ന തുകയുടെ കേസ്. രേഖകൾ ആവശ്യപ്പെട്ട് കിഫ്ബിക്ക് കത്ത് നൽകും. നടപടിക്രമങ്ങൾ പാലിച്ചിരുന്നോ, മൂല്യനിർണ്ണയത്തിൽ ക്രമക്കേട് നടന്നോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണ പരിധിയിൽ വരും. റിയൽ എസ്റ്റേറ്റ് താല്പര്യങ്ങൾ ഉണ്ടായിരുന്നോ എന്നതും അന്വേഷിക്കും.കണ്ണൂരിൽ 4896 ഏക്കർ ഭൂമിൽ 12, 240 കോടി രൂപ മുടക്കി വാങ്ങിയതിലാണ് വിജിലൻസ് അന്വേഷണം. കണ്ണൂരിൽ വലിയതോതിൽ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. ഏകദേശം 1000 ഏക്കറോളം ഭൂമി വാങ്ങിയതിലും, പിന്നീട് 4000 ഏക്കർ കൂടി ഏറ്റെടുക്കാൻ ശ്രമിച്ചതിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നു. കിഫ്ബിയുടെ ഭൂമി ഏറ്റെടുക്കലിൽ വൻ ക്രമക്കേടുകൾ ഉണ്ടെന്നും കിഫ്ബി വായ്പക്ക് സർക്കാർ ഗ്യാരണ്ടി വേണ്ടെന്ന ധനവകുപ്പ് നിർദേശം മറികടന്നത് റൂൾസ് ഓഫ് ബിസിനസ് ലംഘനമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments