*സർക്കാർ ഭൂമി കൈയേറ്റങ്ങൾക്കെതിരെ നടപടി വേണം; മഞ്ചേശ്വരത്ത് മതസൗഹാർദം തകർക്കാനുള്ള നീക്കങ്ങൾ തടയണം: SDPI*
മഞ്ചേശ്വരം : മഞ്ചേശ്വരം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ സർക്കാർ ഭൂമി കൈയേറുന്നതായുള്ള പരാതികളിൽ അടിയന്തര അന്വേഷണം നടത്തി നിയമാനുസൃത നടപടി സ്വീകരിക്കണമെന്ന് SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.മംഗല്പാടി പഞ്ചായത്തിലെ ജോഡുകല്ലിൽ നിലവിൽ നടക്കുന്ന ഭൂമി കൈയേറ്റവും, വർഷങ്ങൾക്കുമുമ്പ് കുമ്പള പഞ്ചായത്തിലെ അമ്പിലടുക്ക ഗ്രൗണ്ടിലും മംഗൽപാടി പഞ്ചായത്തിലെ അയില ഗ്രൗണ്ടിലും നടന്ന കൈയേറ്റങ്ങളും അധികൃതർ ഗൗരവമായി പരിശോധിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.പൊതുജനങ്ങൾക്ക് ഉപയോഗിക്കാനുള്ള സർക്കാർ ഭൂമികളും ഗ്രൗണ്ടുകളും അനധികൃതമായി കൈവശപ്പെടുത്തുന്നത് പൊതുതാൽപര്യത്തിന് വിരുദ്ധമാണ്. ഇത്തരം സ്ഥലങ്ങളിൽ മതചിഹ്നങ്ങൾ സ്ഥാപിച്ച് കൈയേറ്റങ്ങൾക്ക് മതപരമായ മാനം നൽകുകയും അതുവഴി പ്രദേശത്ത് വർഗീയ ധ്രുവീകരണത്തിനും സംഘർഷങ്ങൾക്കും സാഹചര്യമൊരുക്കുകയും ചെയ്യുന്ന നീക്കങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ അവ തടയാൻ അധികാരികൾ ശക്തമായ ഇടപെടൽ നടത്തണം.ഈ കയ്യേറ്റങ്ങളിലെല്ലാം ബഹുമാനപെട്ട ഹൈകോടതി ഉത്തരവ് നടപ്പിലാക്കാനും ബന്ധപ്പെട്ടവർ തയ്യാറാകേണ്ടതാണ് മതവിശ്വാസങ്ങളെയും ആരാധനാസ്വാതന്ത്ര്യത്തെയും ബഹുമാനിക്കുന്നതോടൊപ്പം പൊതുസ്വത്തും നിയമവാഴ്ചയും സംരക്ഷിക്കപ്പെടണം. മതത്തിന്റെ പേരിൽ സർക്കാർ ഭൂമി കൈയേറുന്നതിനോ പൊതുസ്ഥലങ്ങളുടെ സ്വഭാവം നിയമവിരുദ്ധമായി മാറ്റുന്നതിനോ ആരെയും അനുവദിക്കരുത്. ഇത്തരം വിഷയങ്ങളിൽ രാഷ്ട്രീയ-മത പരിഗണനകൾക്കതീതമായി നിഷ്പക്ഷമായ അന്വേഷണം നടത്തി നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.പൊതുസ്വത്ത് സംരക്ഷിക്കുന്നതിൽ വീഴ്ച വരുത്തരുതെന്നും ഇത്തരം വിഷയങ്ങളിൽ റവന്യൂ വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, പോലീസ് എന്നിവ അടിയന്തരമായി ഇടപെടണമെന്നും SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.SDPI മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments