*ജില്ലാ ശാസ്ത്രോത്സവം:സംഘാടക സമിതി രൂപീകരിച്ചു*
നായന്മാർമൂല : നവമ്പർ 9,10 തിയ്യതികളിൽ നായന്മാർമൂല തൻബീഹുൽ ഇസ്ലാം ഹയർ സെക്കണ്ടറി സ്‌കൂളിൽ നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്ര മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. യോഗത്തിൽ വിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി റഫീഖ് അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ അബ്ദുല്ലക്കുഞ്ഞി,ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വസന്തൻ അജക്കോട്,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ പി ബി ശഫീഖ്,ഡോ: സറീന, ചെങ്കള ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരി ടീച്ചർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ എ ശിഹാബുദ്ധീൻ,ഹനീഫ പടുവടുക്ക, ഷൗക്കത്തലി അക്കാളത്ത്,ഡയറ്റ് പ്രിൻസിപ്പൾ ഇൻ ചാർജ് ദിവ്യ,കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി മാസ്റ്റർ,സ്കൂൾ മാനേജർ എം അബ്ദുല്ല ഹാജി,പി ടി എ പ്രസിഡണ്ട് എസ് റഫീഖ്,പ്രിൻസിപ്പാൾ കെ അബ്ദുല്ലക്കുഞ്ഞി,ഹെഡ്മാസ്റ്റർ പി കെ അനിൽ കുമാർ പ്രസംഗിച്ചു.
സംഘാടക സമിതി ഭാരവാഹികൾ
രാജ്മോഹൻ ഉണ്ണിത്താൻ എം പി,എ കെ എം അഷ്‌റഫ് എം എൽ എ, കെ നീലകണ്ഠൻ എം എൽ എ,അഡ്വ: ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം,ജില്ലാ കലക്ടർ,ജില്ലാ പോലീസ് മേധാവി (രക്ഷാധികാരികൾ)
കല്ലട്ര മാഹിൻ എം എൽ എ (ചെയർമാൻ) വിദ്യാഭ്യാസ ഉപ ഡയറക്ടർ പി വി റഫീഖ് (ജന.കൺവീനർ) കാസർകോട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ സവിത (ട്രഷറർ) വിവിധ സബ് കമ്മിറ്റികൾക്കും രൂപം നൽകി.
ഫോട്ടോ: റവന്യൂ ജില്ലാ ശാസ്ത്രോത്സവ സംഘാടക സമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം ഉദ്ഘാടനം ചെയുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments