Breaking News

*മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ ഗ്യാനേഷ് കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണം:*

കാസറഗോഡ് : വോട്ടർപ്പട്ടിക ശുദ്ധീകരണത്തിന്റെ പേരിൽ രാജ്യവ്യാപകമായി എസ്ഐആർ നടപ്പാക്കി പതിമൂന്നര കോടിയിലധികം വരുന്ന അർഹരായ വോട്ടർമാരെ പട്ടികയിൽ നിന്നും നീക്കം ചെയ്ത്  വോട്ടവകാശം നിഷേധിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുക്കണമെന്ന് യുഡിഎഫ് ജില്ലാ സെക്രട്ടറി അഡ്വ.എ ഗോവിന്ദൻ നായർ അഭിപ്രായപ്പെട്ടു. കാസറഗോഡ് ബ്ലോക്ക് കോൺഗ്രസ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കകയായിരുന്നു അദ്ദേഹം.
കള്ളപ്പണം കണ്ടുകെട്ടാനെന്ന വ്യാജേന നോട്ട് നിരോധനം നടപ്പാക്കി ജനങ്ങളെ ദ്രോഹിച്ച കേന്ദ്ര സർക്കാർ എത്ര കള്ളപ്പണം കണ്ടുകെട്ടി എന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.അതിർത്തി രാജ്യങ്ങളിൽ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്താൻ വേണ്ടി നടപ്പാക്കുന്ന എസ്ഐആർ പ്രക്രിയയിലൂടെ എത്ര പേർ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയെന്നും കൃത്യമായ കണക്കില്ല. ഭരണകക്ഷിയുടെ താല്പര്യങ്ങൾ മാത്രം സംരക്ഷിക്കാൻ വേണ്ടി ഇന്ത്യൻ പൗരന്റെ വോട്ടവകാശം നിഷേധിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർക്ക് തൽസ്ഥാനത്ത് തുടരാനുള്ള ധാർമിക അവകാശം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം.രാജീവൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ എം.സി പ്രഭാകരൻ, സി.വി ജയിംസ്, കെ.ഖാലിദ്, മത്സ്യത്തൊഴി കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി ആർ.ഗംഗാധരൻ, അർജുനൻ തായലങ്ങാടി, ജമീല അഹമ്മദ്, ഇ.ശാന്തകുമാരി ടീച്ചർ, ഉഷ അർജുനൻ, ബി.എ ഇസ്മായിൽ, കെ.പി നാരായണൻ നായർ, ഷാഹുൽ ഹമീദ് എ, ഹനീഫ ചേരങ്കൈ, കമലാക്ഷ സുവർണ്ണ, പി.കെ വിജയൻ, ഖാദർ മാന്യ, സോയ ലത്തീഫ്, സുമിത്രൻ പി.പി, അബ്ദുൾ റസാക്ക്, മഹമൂദ് വട്ടയക്കാട്, വേലായുധൻ യു, എം.പുരുഷോത്തമൻ നായർ, അഹമ്മദ് ചൗക്കി, സന്തോഷ് ക്രാസ്റ്റ, സി.ജി ടോണി, അബ്ദുൾ സമദ് എ, അബ്ദുൾ റഫീഖ്, പി.ബാലകൃഷ്ണൻ, റഫീഖ് അബ്ദുള്ള, മുഹമ്മദ് സാദിഖ്, സി.ശിവശങ്കരൻ, ശശികല ബി, ബി.ശൈലജ, ശ്രീധരൻ ആചാരി.കെ, കെ.കുഞ്ഞികൃഷ്ണൻ നായർ, കെ.വി ജോഷി, കെ.പി ജയരാജൻ, ആബിദ് ഇടച്ചേരി, നിയാസ് ജാസ്മൻ എന്നിവർ സംസാരിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments