Breaking News

*കുടുബ സംഗമം നടത്തി *

പടന്നക്കാട് : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കാഞ്ഞങ്ങാട് യൂണിറ്റ്   പടന്നക്കാട് ഗവൺമ്മേണ്ട് എൽ പി സ്ക്കൂളിൽ വച്ച് കുടുംബ സംഗമം നടത്തി.

പ്രമുഖ സാംസ്ക്കാരിക പ്രവർത്തകൻ ശ്രീ വിനോദ് ആലന്തട്ട കുടുബ മേള ഉദ്ഘാടനം ചെയത് സംസാരിച്ചു. സാംസ്ക്കാരിക വേദി കൺവീനർ ശ്രീ ടി മൊയ്തു മാസ്റ്റർ സ്വാഗതം പറഞ്ഞു. യൂണിറ്റ് സെക്രട്ടറി ശ്രി കെ കരുണാകരൻ  അനുശോചന പ്രസംഗം നടത്തി.ശ്രീ ടി വി അശോകൻ അധ്യക്ഷം വഹിച്ചു. സംഘടനയുടെ ജില്ലാ ട്രഷറർ ശ്രീ എസ് ഗോപാലകൃഷ്ണൻ, ജില്ലാ ജോയിൻറ് സെക്രട്ടറി ശ്രീമതി പി വി നർമ്മല, ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ബി പരമേശ്വരൻ, യൂണിറ്റ് ജോയിൻറ് സെക്രട്ടറി ശ്രീ കെ പി കമ്മാരൻ, യൂണിറ്റ് വനിത കമ്മിറ്റി കൺവീനർ ശ്രീമതി എം ദാക്ഷായണി, യൂണിറ്റ് ചുമതലയുള്ള ശ്രീമതി കെ രേണുക എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 75വയസ്സ് തികഞ്ഞവരെ ആദരിക്കുന്ന ചടങ്ങിൽ ശ്രീമതി ദേവിയെ സാംസ്ക്കാരിക പ്രവർത്തകൻ ശ്രീ വിനോദ് ആലന്തട്ട പൊന്നാടയണിയിച്ചു. യൂണിറ്റ് ജോയിൻറ് സെക്രട്ടറി ശ്രീ കെ അമ്പാടി ചടങ്ങിന് നന്ദി പറഞ്ഞു.
തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും കലാപരിപാടിയിൽ മാപ്പിളപാട്ട്, നാടൻപാട്ട്, സിനിമ ഗാനം, കവിത ചെല്ലൽ തുടങ്ങിയവ അരങ്ങേറി. കലാപരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും സമ്മനങ്ങൾ നൽകി.3 മണിക്ക്പരിപാടികൾ അവസസാനിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments