*എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം; വെൽവിഷർ ബാഡ്ജ് വിതരണം ആരംഭിച്ചുപൗരപ്രമുഖൻ എം.എൻ. ഇസ്‌മാഈൽ മാണിക്കോത്ത് ബാഡ്ജ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു*
കാസർകോട് : ഒക്ടോബർ 10ന് കാസർകോട് ബുഖാറയിൽ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കാസർകോട് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി വെൽവിഷർ ബാഡ്ജ് വിതരണം ആരംഭിച്ചു. പൗരപ്രമുഖനും പ്രമുഖ വ്യവസായിയുമായ എം.എൻ. ഇസ്‌മാഈൽ മാണിക്കോത്ത് ബാഡ്ജ് സ്വീകരിച്ച് വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സമസ്ത ജില്ലാ മുശാവറ അംഗം ഉസ്മാൻ ഫൈസി മാണിക്കോത്ത് ബാഡ്ജ് കൈമാറി.
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് താജുദ്ദീൻ ദാരിമി പടന്ന അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര ആമുഖ പ്രഭാഷണം നടത്തി. അഷ്‌റഫ് റഹ്‌മാനി ചൗക്കി പ്രാർഥന നടത്തി.
അബ്‌ദുസ്സമദ് ഹാജി നടുക്കണ്ട, ദാവൂദ് ഹാജി ചിത്താരി, മുഹ്‌യിദ്ദീൻ അസ്‌ഹരി കോട്ടിക്കുളം, ഫാറൂഖ് ദാരിമി കൊല്ലംപാടി, സഈദ് അസ്അദി പുഞ്ചാവി, സിദ്ധീഖ് ബെളിഞ്ച, മുഹ്‌യിദ്ദീൻ ഫൈസി പുളിക്കൂർ, സമീർ അസ്ഹരി വടകരമുക്ക്, സമദ് ബാഖവി തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ സമ്മേളനത്തിന്റെ വിജയത്തിനായി സമൂഹത്തിലെ പ്രമുഖരെയും അഭ്യുദയകാംക്ഷികളെയും പങ്കാളികളാക്കുന്നതിനും അവരുടെ സഹകരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമാണ് വെൽവിഷർ ബാഡ്ജ് വിതരണം സംഘടിപ്പിക്കുന്നത്. ‘വേരുകൾ തേടാം, തണലായി പടരാം’ എന്ന പ്രമേയത്തിൽ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ മുന്നോടിയായി വിവിധ പ്രചാരണ പ്രവർത്തനങ്ങൾ ജില്ലയിൽ സജീവമായി പുരോഗമിക്കുകയാണ്.
ഫോട്ടോ : എസ്.കെ.എസ്.എസ്.എഫ് ജില്ലാ സമ്മേളനം; വെൽവിഷർ ബാഡ്ജ് വിതരണം ആരംഭിച്ചു
പൗരപ്രമുഖൻ എം.എൻ. ഇസ്‌മാഈൽ മാണിക്കോത്ത് വെൽവിഷർ ബാഡ്ജ് സ്വീകരിച്ച് ഉദ്ഘാടനം ചെയ്യുന്നു. സമസ്ത ജില്ലാ മുശാവറ അംഗം ഉസ്മാൻ ഫൈസി മാണിക്കോത്ത് ബാഡ്ജ് കൈമാറുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments