Breaking News

*അർണഗുഢെ എസ്.സി കോളനി കോൺക്രീറ്റ് റോഡ് യാഥാർത്ഥ്യമായികല്ലട്ര മാഹിൻ എം.എൽ.എഉദ്ഘാടനം ചെയ്തു. നിർവഹിച്ചു*

മൊഗ്രാൽ പുത്തൂർ : മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ അർണഗുഢെ എസ്.സി കോളനി കോൺക്രീറ്റ് റോഡ്യാഥാർത്ഥ്യമായി. പി.വി. അബ്ദുൽ വഹാബ് എം.പിയുടെ എ.ഡി.എസ് ഫണ്ടിൽനിന്ന് അനുവദിച്ച തുക വിനിയോഗിച്ചാണ് റോഡ് കോൺക്രീറ്റ് പ്രവൃത്തി പൂർത്തീക രിച്ചത്. റോഡിന്റെ ഉദ്ഘാടനം കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ നിർവഹിച്ചു.മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ. അബ്ദുള്ള കുഞ്ഞി അധ്യക്ഷത വഹിച്ചു. മാഹിൻ കേളോട്ട്,ടി.എം. ഇഖ്ബാൽ,അൻവർ ചേരങ്കൈ, കബീർ കമ്പാർ, നൂറുദ്ദീൻ കോട്ടക്കുന്ന്, കരീം ചൗക്കി, അർഫാന നജീബ്, ജമാൽ ബള്ളൂർ, അമീർ കോട്ടക്കുന്ന്, അസ്മീന ഷാഫി, മാസിത മുഹമ്മദ്, ധർമപാൽ, ഹനീഫ് കോട്ടക്കുന്ന്, റഫീഖ് കോട്ടക്കുന്ന് തുടങ്ങിയവർ സംബന്ധിച്ചു.ദീർഘകാലമായി പ്രദേശവാസികൾ നേരിട്ടുവന്ന യാത്രാദുരിതത്തിന് റോഡ് യാഥാർത്ഥ്യമായതോടെ പരിഹാരമായി. പ്രദേശത്തി ന്റെ വികസനത്തിന് പിന്തുണയും സഹകരണവും നൽകിയ ജനപ്രതിനിധികൾക്കും ബന്ധപ്പെട്ടവർക്കും നാട്ടുകാർ നന്ദി അറിയിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments