Breaking News

*കോളേജ് യൂണിയൻ ഭാരവാഹികളെ അനുമോദിച്ചു*

ചെമ്മനാട് : ചെമ്മനാട് ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ അഭിമാന താരങ്ങൾ കാസർകോട് ഗവ. കോളേജ് യൂണിയൻ തെരഞ്ഞെടുക്കപ്പെട്ട മുഹമ്മദ് നാസിം സികെ (എം എസ് എഫ് ) , സ്റ്റുഡൻ്റ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട ജിഷ്‌ണു നായർ (കെ എസ് യു ), സൈനബ് മെമ്മോറിയൽ കോളജ് യുയുസി മുഹമ്മദ് മഷൂദ് കെ എം , എന്നിവരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്മനാട് രണ്ടാം വാർഡ് കമ്മിറ്റി അനുമോദിച്ചു .
ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് മൻസൂർ കുരിക്കളിൻ്റെ അദ്ധ്യക്ഷതയിൽ ഉദുമ ബ്ളോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഭക്തവത്സലൻ കെവി ഉൽഘാടനം ചെയ്തു . മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബാലചന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു . പഞ്ചായത്ത് മെമ്പർ ഷാഹിദ മൻസൂർ ,
മുസ്ലിംലീഗ് പഞ്ചായത്ത് ട്രഷറർ മുഹമ്മദ് മുസ്തഫ സി എം , കോൺഗ്രസ് നേതാക്കളായ അഡ്വ. ഉണ്ണികൃഷ്ണൻ ,അനീസ പാലോത്ത്,സജിത രാമകൃഷ്ണൻ,ശംസുദ്ധീൻ,മധുസുദനൻ നമ്പ്യാർ ,ഫസ്‌ലു റഹ്‌മാൻ പാലോത്ത് , ഷാഫി പാലോത്ത്, പ്രദീപ് ചന്ദ്രൻ ,മധുസുദനൻ നായർ ലീഗ് നേതാക്കളായ സാജു സിഎച്ച്, ഹമീദ് സീസൺ, നൗഷാദ് ആലിച്ചേരി തുടങ്ങിയവർ ആശംസകളർപ്പിച്ചു .
വാർഡ് പ്രസിഡൻ്റ് രത്‌നാകരൻ നമ്പ്യാർ സ്വാഗതവും ബൂത്ത് പ്രസിഡൻ്റ് കരുണാകരൻ നമ്പ്യാർ നന്ദിയും രേഖപ്പെടുത്തി .


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments