*വീടിന് തീവെച്ച സംഭവം: വെള്ളമുണ്ട സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ*
അമ്പലത്തറ : ബേളൂർ വെള്ളമുണ്ടയിൽ അടച്ചിട്ട വീടിന് തീവെച്ച് വൻ നാശനഷ്ടം വരുത്തിയ കേസിൽ പോലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വെള്ളമുണ്ട സ്വദേശികളായ സുനിൽ വി. (48), സുഭാഷ് കെ. (37) എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റ് ചെയ്തത്.
രാജപുരം സർക്കിൾ ഇൻസ്‌പെക്ടർ സന്തോഷ് കുമാറിന്റെ നിർദേശപ്രകാരം എസ്.ഐ സവ്യസാചി എം, എസ്.ഐ പ്രകാശൻ എം.വി, എസ്.സി.പി.ഒ ശശികുമാർ, എസ്.സി.പി.ഒ ഷിനോയ്, ഡ്രൈവർ എ.എസ്.ഐ ബിജു കീനേരി എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വീട്ടുടമയായ വെള്ളമുണ്ടയിലെ അനിത ശശിയും കുടുംബവും തൃശൂരിലേക്ക് പോയതിനെ തുടർന്ന് വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു. സെപ്റ്റംബർ 28-ന് രാവിലെ 10 മണിക്കും ഒക്ടോബർ 4-ന് ഉച്ചയ്ക്ക് 2.25-നും ഇടയിലുള്ള സമയത്താണ് പ്രതികൾ മുൻവൈരാഗ്യം വെച്ച് വീട്ടിൽ അതിക്രമിച്ച് കയറി തീവെപ്പ് നടത്തിയത്.
തീവെപ്പിൽ വീടിന്റെ മുൻവശത്തെ വാതിലും ജനൽച്ചില്ലുകളും പൂർണമായി തകർന്നു. കൂടാതെ അകത്തുണ്ടായിരുന്ന വസ്ത്രങ്ങൾ, ഫർണിച്ചറുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ കത്തിനശിക്കുകയും ചെയ്തു. അക്രമത്തിൽ ഏകദേശം 80,000 രൂപയുടെ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണക്കുകൂട്ടൽ.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments