Breaking News

*മൊഗ്രാൽ മാപ്പിള കവി "സാഉക്കാര്‍ കുഞ്ഞിപ്പക്കി''യുടെ ജീവചരിത്രം അബ്ദു കാവുഗോളി പുസ്തകമാക്കി, പ്രകാശനത്തിന് സജ്ജമായി.*

കാസർഗോഡ് : കേരളക്കരയിലെ മാപ്പിളപ്പാട്ട് സാഹിത്യ ചരിത്രത്തിൽ സവിശേഷമായ സ്ഥാനം അലങ്കരിച്ചിരുന്ന മൊഗ്രാൽ ഗ്രാമത്തിലെ പ്രമുഖ കവി സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ  ജീവചരിത്രം പുസ്തകമാക്കി പ്രകാശനത്തിന് സജ്ജമായി.

 മാപ്പിളപ്പാട്ട് ശാഖയ്ക്ക് ശക്തമായ അടിത്തറയിട്ട അദ്ദേഹത്തിന്റെ ചരിത്രം ഏറെ ശ്രദ്ധേയമാണ്. 1850 ജനിച്ച അദ്ദേഹം 1932ലാണ് അന്തരിച്ചത്.14-15 വയസ്സുള്ളപ്പോൾ തന്നെ അദ്ദേഹം കാവ്യ രചനയിലേക്ക് കടന്നുവന്നു.മികച്ച ഒരു വ്യാപാരിയും, നാട്ടുവൈദ്യനും കൂടിയായിരുന്നു സാഉക്കാര്‍ കുഞ്ഞിപ്പക്കി.

 കേരളക്കരയിലെ മാപ്പിളപ്പാട്ട് സംസ്കാരത്തിന്റെ ചരിത്രം ആരംഭിക്കുന്നത് തന്നെ സാഉക്കാര്‍  കുഞ്ഞിപ്പക്കി യിലൂടെയാണ്.മാപ്പിള സാഹിത്യത്തിലും, പ്രാദേശിക ചരിത്രത്തിലും അദ്ദേഹം ഇന്നും ആദരവോടെ സ്മരിക്കപ്പെടുന്നുമുണ്ട്. പ്രകൃതിയിൽ കാണുന്ന എന്തും കവിതയ്ക്ക് പ്രയോഗിക്കുന്നതായിരുന്നു സാഉക്കാർ കുഞ്ഞിപ്പക്കിയുടെ ശൈലി.മൊഗ്രാൽ ഇശൽ ഗ്രാമത്തിലെ നിരവധി കവികൾക്ക് വഴികാട്ടിയായതും അദ്ദേഹത്തിന്റെ കാവ്യ പാരമ്പര്യമായിരുന്നു.

 ഹിന്ദു-മുസ്ലിം സമുദായങ്ങൾക്കിടയിൽ സൗഹാർദ്ദത്തിന്റെ പാലമായി വർത്തിച്ച ഒരു മികച്ച സാമൂഹിക നേതാവായിരുന്നു സാഉക്കാർ. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സാഉക്കാര്‍ കുഞ്ഞിപ്പക്കി മാനവ സൗഹാർദ അവാർഡ് വർഷംതോറും നൽകിവരുന്നുമുണ്ട്.

 എഴുത്തുകാരൻ അബ്ദു കാവുഗോളി എഴുതിയ സാഉക്കാര്‍ കുഞ്ഞിപ്പക്കിയുടെ ജീവചരിത്രം ഈ മാസം പതിനൊന്നാം തീയതി(11/10/26) ഞായറാഴ്ച മൂന്നുമണിക്ക് കാസറഗോഡ് ജില്ലാ ലൈബ്രറി ഹാളിൽ പ്രകാശനം ചെയ്യും. സൗത്ത് കാനറ ചേമ്പർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി വി അബ്ദുൽ ഹമീദ് മാധ്യമപ്രവർത്തകൻ ടി എ ഷാഫിക്ക് നൽകി പ്രകാശനം നിർവഹിക്കും. എഴുത്തുകാരനും നിരൂപകനുമായ ഗോവിന്ദൻ മാഷ് പുസ്തകം പരിചയപ്പെടുത്തും. ബഷീർ അഹമ്മദ് സിദ്ദീഖ് മൊഗ്രാൽ സ്വാഗതം പറയും. ജനപ്രതിനിധികൾ ഉൾപ്പെടെ ജില്ലയിലെ എഴുത്തുകാരും, സാംസ്കാരിക നേതാക്കളും, മാധ്യമപ്രവർത്തകരും ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.

ഫോട്ടോ: പ്രകാശനത്തിന് തയ്യാറായ അബ്ദു കാവുഗോളി എഴുതിയ സാഉക്കാർ കുഞ്ഞിപ്പക്കിയുടെ ജീവ ചരിത്ര പുസ്തകം.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments