*കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്ച്ചും ധര്ണ്ണയും നടത്തി. *
കാഞ്ഞങ്ങാട് : വ്യാപാരികളോടും പൊതുജനങ്ങളോടും കേന്ദ്ര സര്ക്കാര് സ്വീകരിക്കുന്ന തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച്
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കാസര്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്ച്ചും ധര്ണ്ണയും നടത്തി. വ്യാപാരികളെയും, പൊതുജനങ്ങളെയും യു.പി.ഐ. ഇടപാടുകള്ക്ക് നികുതി ഏര്പ്പെടുത്തി ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാറി ൻറെ ജനദ്രോഹ നടപടിക്കെതിരെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം നടത്തി. ജില്ലാ പ്രസിഡണ്ട് പികെ ഗോപാലൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശോഭാ ബാലൻ ഉദ്ഘാടനം ചെയ്ത പ്രതിഷേധ പരിപാടിയിൽ ഉദയൻ പാലായി, ശശി കൈരളി, ലിജു അബൂബക്കർ, അനിത, ദിനേശൻ കാഞ്ഞങ്ങാട് തുടങ്ങിയവർ സംസാരിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments