Breaking News

*പൈവളികെ ഗ്രാമപഞ്ചായത്ത് കേരളോത്സവം 2026 സമാപിച്ചു*

പൈവളികെ : പൈവളികെ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2026-ന്റെ സമാപനച്ചടങ്ങ് വിപുലമായ പരിപാടികളോടെ പൈവളികെ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്നു. സമാപന സമ്മേളനം മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബദറുന്നിസ സലീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ശ്രീരാജ് കെ. നായർ സ്വാഗതം ആശംസിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. മോഹൻ റായ് മുഖ്യാതിഥിയായി പങ്കെടുത്തു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാഘവേന്ദ്ര ഭട്ട്, വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.കേരളോത്സവത്തിന്റെ ഭാഗമായി വിവിധ കായിക-കലാ മത്സരങ്ങളിൽ പങ്കെടുത്ത പ്രതിഭകളെ അനുമോദിക്കുകയും വിജയികൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. പരിപാടിയുടെ ഭാഗമായി ജനപ്രതിനിധികളും നാട്ടുകാരും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.കേരളോത്സവം സ്പോർട്സ് കമ്മിറ്റി കൺവീനർ അസീസ് മാസ്റ്റർ നന്ദി പ്രകാശിപ്പിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments