Breaking News

*പാലക്കാട് പെരുങ്ങോട്ടുകുറിശിയിൽ തോക്കുചൂണ്ടി ജ്വല്ലറി കവർച്ച; 20 പവൻ സ്വർണം കവർന്നു*

പാലക്കാട് : ജീവനക്കാർക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി ജ്വല്ലറിയിൽ വൻ കവർച്ച. പെരുങ്ങോട്ടുകുറിശിയിലെ ഇഷാൻ ജ്വല്ലറിയിൽ ഇന്ന് ഉച്ചയ്ക്ക് 2.30ഓടെയാണ് നാലംഗ സംഘം കവർച്ച നടത്തിയത്. ഏകദേശം 20 പവൻ സ്വർണാഭരണങ്ങളാണ് സംഘം കവർന്നത്.ജ്വല്ലറിയിലെത്തിയ സംഘത്തിലെ മൂന്നുപേർ കടയ്ക്കുള്ളിൽ കയറി ജീവനക്കാരോട് സ്വർണമാല ആവശ്യപ്പെട്ടു. ഇതിനിടെ തോക്കും കത്തിയും പുറത്തെടുത്ത് ജീവനക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ആഭരണങ്ങൾ എടുക്കുന്നതിനിടെ ജീവനക്കാർ ചെറുത്തുനിൽക്കാൻ ശ്രമിച്ചെങ്കിലും സംഘം പിന്മാറിയില്ല.ജ്വല്ലറിയുടെ കൗണ്ടറിലുണ്ടായിരുന്ന ഉടമ സനാദിന്റെ ഭാര്യ ദിവ്യയും മറ്റൊരു ജീവനക്കാരിയും സ്റ്റൂളും മറ്റും ഉപയോഗിച്ച് കവർച്ചക്കാരെ പ്രതിരോധിക്കാൻ ശ്രമിച്ചു. ഇതിനിടെ സംഘം വെടിയുതിർത്തു എന്നുമുള്ള വിവരങ്ങളാണ് ലഭിക്കുന്നത്. ജ്വല്ലറിക്കു പിന്നിൽ ഭക്ഷണം കഴിക്കുകയായിരുന്ന സനാദും മറ്റു ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും കവർച്ചക്കാർ കാറിൽ രക്ഷപ്പെട്ടിരുന്നു.സംഘത്തിലെ ഒരാൾ കാറിൽ ഡ്രൈവറായി പുറത്തുതന്നെ തുടരുകയായിരുന്നു. കവർച്ചയ്ക്ക് ശേഷം തിരുവില്വാമല ഭാഗത്തേക്കാണ് സംഘം രക്ഷപ്പെട്ടതെന്നാണ് വിവരം. ഹിന്ദി സംസാരിക്കുന്നവരായിരുന്നു കവർച്ചാ സംഘമെന്ന് നാട്ടുകാർ പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments