Breaking News

* 'ക്ഷേത്രം മോചിപ്പിക്കുക',* *'ആയുധമെടുക്കുക':* *മതപരമായ ആഘോഷങ്ങള്‍* *മുസ്‌ലിം വിരുദ്ധ വിദ്വേഷ* *പ്രചാരണ വേദികളാകുന്നു.**മനുഷ്യാവകാശ സംഘടനയായ* *"സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്"* *(CJP) പുറത്തുവിട്ട റിപ്പോര്‍ട്ട്*

ന്യൂഡല്‍ഹി : രാജ്യത്തെ മതപരമായ ആഘോഷങ്ങളും ഘോഷയാത്രകളും മുസ്‌ലിം വിരുദ്ധ വിദ്വേഷ പ്രസംഗങ്ങള്‍ക്കും അന്യവല്‍ക്കരണത്തിനുമുള്ള വേദികളായി മാറുന്നതായി മനുഷ്യാവകാശ സംഘടനയായ 'സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്' (CJP) പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 2026 സെപ്റ്റംബര്‍ മാസത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രസംഗങ്ങളും സംഭവങ്ങളും വിശകലനം ചെയ്തുകൊണ്ടാണ് സിജെപി ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. പ്രധാന കണ്ടെത്തലുകളും സംഭവങ്ങളും മഥുര 'മോചന' ആഹ്വാനം: സെപ്റ്റംബര്‍ 4ന് ഉത്തര്‍പ്രദേശിലെ ബസ്തിയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷത്തിനിടെ വിശ്വഹിന്ദു മഹാസംഘ് നേതാവ് അഖിലേഷ് സിംഗ് നടത്തിയ പ്രസംഗം റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ബാബറി മസ്ജിദ് തകര്‍ത്തതുപോലെ മഥുരയിലെ പള്ളിയും തകര്‍ത്ത് ക്ഷേത്രം 'മോചിപ്പിക്കണമെന്നും', ഒക്ടോബറില്‍ ഇതിനായി മാര്‍ച്ച് നടത്തുമെന്നും ഇയാള്‍ പ്രഖ്യാപിച്ചിരുന്നു.പള്ളികള്‍ക്ക് മുന്നിലെ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍: സെപ്റ്റംബര്‍ 8ന് മഹാരാഷ്ട്രയിലെ അമരാവതിയിലുള്ള അചല്‍പൂരില്‍ കന്‍വര്‍ യാത്രയ്ക്കിടെ ഒരു പള്ളിക്ക് മുന്നില്‍ വെച്ച് ഹനുമാന്‍ ചാലിസ ചൊല്ലുകയും 'ജയ് ശ്രീറാം' മുദ്രാവാക്യങ്ങള്‍ മുഴക്കുകയും ചെയ്തത് പ്രദേശത്ത് വര്‍ഗീയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. മുന്‍ എംപി നവനീത് റാണയും ഇതില്‍ പങ്കെടുത്തിരുന്നു. 'നുഴഞ്ഞുകയറ്റക്കാര്‍' എന്ന മുദ്രകുത്തല്‍: സെപ്റ്റംബര്‍ 11ന് പശ്ചിമ ബംഗാളിലെ ഹൗറയില്‍ നടന്ന പരിപാടിയില്‍, ദുര്‍ഗ്ഗാ പൂജ പന്തലുകള്‍ തകര്‍ക്കുന്നവരെന്നും ബംഗാളി സംസ്‌കാരത്തെ അപമാനിക്കുന്നവരെന്നും ആരോപിച്ച് ഒരു വിഭാഗത്തെ 'ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍' എന്ന് മുദ്രകുത്തി.ജനസംഖ്യാ ഭീതിയും ആയുധമെടുക്കാനുള്ള ആഹ്വാനവും: സെപ്റ്റംബര്‍ 14, 15, 16 തീയതികളില്‍ ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍, ഉന്നാവോ എന്നിവിടങ്ങളിലെ ഗണേശോത്സവ പരിപാടികളില്‍ തീവ്ര വലതുപക്ഷ സന്യാസി മധുരം ശരണ്‍ ശിവ നടത്തിയ പ്രസംഗങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ഹിന്ദു ജനസംഖ്യ കുറയുന്നുവെന്ന് ഭീതി പരത്തുകയും, മതസംരക്ഷണത്തിനായി ഹിന്ദുക്കള്‍ ആയുധമെടുക്കണമെന്നും 'ധര്‍മ്മ യോദ്ധാക്കളാകണമെന്നും' ഇയാള്‍ ആഹ്വാനം ചെയ്തു. രാഷ്ട്രീയ ഉടമസ്ഥാവകാശ വാദങ്ങള്‍: സെപ്റ്റംബര്‍ 23ന് മുംബൈയിലെ ഡോംഗ്രിയില്‍ ഗണേശോത്സവത്തിനിടെ ബിജെപി എംഎല്‍എ നിതേഷ് റാണെ, ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമാണെന്നും ഡോംഗ്രിയില്‍ 'ഹര്‍ ഹര്‍ മഹാദേവ്' എന്ന മുദ്രാവാക്യമാണ് കേള്‍ക്കേണ്ടതെന്നും പ്രസ്താവിച്ചു. മുസ്‌ലിം സമുദായത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശങ്ങളും അദ്ദേഹം നടത്തി.വിലയിരുത്തല്‍ വ്യത്യസ്ത സ്ഥലങ്ങളിലാണ് ഇവ നടന്നതെങ്കിലും എല്ലാ പ്രസംഗങ്ങള്‍ക്കും പിന്നില്‍ ഒരേ ഘടനയാണുള്ളതെന്ന് സിജെപി ചൂണ്ടിക്കാട്ടുന്നു. ആരാധനാലയങ്ങളോ ആചാരങ്ങളോ അപകടത്തിലാണെന്ന് വരുത്തിത്തീര്‍ക്കുക, ഒരു സമുദായത്തെ മുഴുവന്‍ ശത്രുപക്ഷത്ത് നിര്‍ത്തുക, ജനസംഖ്യാ മാറ്റത്തെക്കുറിച്ച് ഭീതി പരത്തുക, ഒടുവില്‍ ആയുധമെടുക്കാനും സംഘടിക്കാനും ആഹ്വാനം ചെയ്യുക എന്നീ നാല് ഘട്ടങ്ങളിലൂടെയാണ് വിദ്വേഷ പ്രചാരണം നടക്കുന്നതെന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നു. മതപരമായ വിശ്വാസങ്ങളെ രാഷ്ട്രീയ ആയുധമാക്കി മാറ്റി പൗരന്മാരെ വിഭജിക്കുന്നത് ഭരണഘടനാപരമായ മതേതരത്വത്തിന് ഭീഷണിയാണെന്നും സിജെപി റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments