ആറുവയസ്സുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് ജീവപര്യന്തവും 30 വർഷം കഠിനതടവും പിഴ ശിക്ഷയും.------
കാഞ്ഞങ്ങാട്: ആറുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കർണാടക സ്വദേശിക്ക് ജീവപര്യന്തം തടവും കൂടാതെ 30 വർഷം കഠിനതടവും പിഴ ശിക്ഷയും വിധിച്ചു. കർണാടക ധാർവാഡ് കുണ്ട്ഗോൾ താലൂക്കിലെ മല്ലാലി വില്ലേജിൽ ചോട്ടപ്പനവർ കല്ലപ്പ എന്ന കൽമേഷിനെയാണ് (46) ഹോസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. തടവുശിക്ഷയ്ക്ക് പുറമെ പിഴയും കോടതി വിധിച്ചിട്ടുണ്ട്.2025 ഓഗസ്റ്റ് 4-ന് രാവിലെയും, ഓഗസ്റ്റ് 13-ന് വൈകുന്നേരവും കൊടക്കാട് വില്ലേജിലുള്ള പ്രതിയുടെ വാടകവീട്ടിൽ വെച്ച് ആറുവയസ്സുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നാണ് കേസ്.ശിക്ഷാവിവരങ്ങൾ ഇങ്ങനെ:പോക്സോ നിയമപ്രകാരം: 30 വർഷം കഠിനതടവും 30,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ 6 മാസംഅധിക തടവ് അനുഭവിക്കണം.പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമം തടയൽ നിയമപ്രകാരം: ജീവപര്യന്തം തടവും 10,000 രൂപ പിഴയും. പിഴയടച്ചില്ലെങ്കിൽ ഒരു മാസം അധിക തടവ്.ചീമേനി പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ 593/25 ആയി രജിസ്റ്റർ ചെയ്ത കേസിൽ ഇൻസ്പെക്ടർ ടി.കെ. മുകുന്ദനാണ് പ്രാഥമിക അന്വേഷണം നടത്തിയത്. തുടർന്ന് എസ്.എം.എസ്. (SMS) ഡിവൈ.എസ്.പി വർഗ്ഗീസ് അലക്സാണ്ടർ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. ഗംഗാധരൻ ഹാജരായി.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments