Breaking News

*ശമ്പള നിഷേധത്തിന് ഗുണ്ടാ സംരക്ഷണം ഫാഷിസ്റ്റ് നടപടി:കെ. യു. ഡബ്ലു. ജെ *

തിരുവനന്തപുരം : ഒൻപത് മാസത്തെ ശമ്പളം കുടിശ്ശികയുള്ള മാധ്യമം ജീവനക്കാർ നടത്തുന്ന അതിജീവന പോരാട്ടത്തെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനുള്ള മാനേജ്മെൻ്റ് ശ്രമം അങ്ങേയറ്റം ഉത്കണ്ഠാജനകവും ഫാഷിസ്റ്റ് നടപടിയും എന്ന് കേരള പത്രപ്രവർത്തക യൂണിയൻ. തൊഴിലാളികൾക്ക് ഐക്യദാർഢ്യവുമായി നാട്ടുകാരുടെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രാദേശിക സമര സഹായ സമിതി വെള്ളിയാഴ്ച വൈകുന്നേരം മുതൽ പ്രഖ്യാപിച്ച രാപ്പകൽ സമരത്തിൻ്റെ പശ്ചാത്തലത്തിലാണ് മാനേജ്മെൻ്റ്  ചിലരെ സ്ഥാപന വളപ്പിൽ വിന്യസിച്ചത്. വൈകുന്നേരത്തോടെ സ്ഥാപനത്തിനകത്ത് ചില അപരിചിതരെ കണ്ട് ജീവനക്കാർ അന്വേഷിച്ചപ്പോൾ സ്ഥാപനത്തിന്റെ ‘സുരക്ഷ’ക്കായി മാനേജ്മെന്റ് പ്രതിനിധികൾ ഏർപ്പാടാക്കിയ ബൗൺസർമാരാണ് തങ്ങളെന്ന് അവർ തന്നെ സമ്മതിക്കുകയായിരുന്നു. പ്രാദേശിക സമര സമിതി നിശാ സത്യാഗ്രഹം തുടങ്ങിയ ദിവസം മാനേജ്മെൻ്റ് നിർദേശ പ്രകാരം ഒരു ഉദ്യോഗസ്ഥൻ സമരക്കാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച സംഭവവും ഉണ്ടായിരുന്നു.  പണിയെടുത്ത കൂലി എന്ന സ്വാഭാവിക നീതിക്കായി സമാധാനപരമായി സമരം ചെയ്യുന്ന തൊഴിലാളികളെ ഗുണ്ടകളെ ഉപയോഗിച്ച് നേരിടാനുള്ള മാനേജ്മെൻ്റ് ശ്രമം അവരുടെ നിഗൂഢ അജണ്ടകളാണ് വെളിപ്പെടുത്തുന്നത്.  ഒരു മാധ്യമ സ്ഥാപനം തന്നെ രാജ്യത്തെ ക്രമസമാധാന പാലന സംവിധാനങ്ങളെ വെല്ലുവിളിക്കുന്നത് തീർത്തും അപകടകരമായ സന്ദേശം ആണ് പകരുന്നത്. ജനാധിപത്യ നിയമങ്ങൾ പൂർണമായും പാലിച്ചുകൊണ്ടും ജോലി തടസ്സപ്പെടുത്താതെയും 86 ദിവസമായി നടക്കുന്ന തൊഴിലാളി സമരത്തെ ഇവ്വിധം നേരിടുന്ന മാനേജ്മെന്റ് പ്രശ്ന പരിഹാരത്തിന് പകരം  ഗുണ്ടകളെ ഇറക്കി ബോധപൂർവം സംഘർഷം സൃഷ്ടിക്കുകയാണ്.  നുണ കൂമ്പാരങ്ങൾ കൊണ്ട് തൊഴിലാളികളെ അപഹസിക്കുന്നതിനും താറടിക്കുന്നതിനും നിരന്തര പദ്ധതികൾ  ആവിഷ്കരിക്കുന്ന മാനേജ്മെൻ്റ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന ക്രമസമാധാന പ്രശ്നങ്ങൾക്കും മറ്റു പ്രതിസന്ധികൾക്കും ഭരണകൂടവും ഉത്തരവാദിയാകുമെന്ന് മുഖ്യമന്തി അടക്കം ഭരണാധികാരികൾ വിസ്മരിക്കരുതെന്ന് യൂണിയൻ പ്രസിഡൻ്റ് കെ.പി. റജിയും ജനറൽ സെക്രട്ടറി സുരേഷ് എടപ്പാളും ഓർമിപ്പിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments