Breaking News

*ഖുർആനിന്റെ അമാനുഷികതയും വിധിവിശ്വാസവും'* *പുസ്തക പ്രകാശനം നവംബർ 8 ന്*

കാസർകോട് : പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചെമ്മനാട് കോലത്തൊട്ടി തറവാട്ടിലെ കെ.ടി. മുഹമ്മദ് രചിച്ച 'ഖുർആനിന്റെ അമാനുഷികതയും വിധിവിശ്വാസവും' എന്ന പുസ്തകം നവംബർ 8-ന് പ്രകാശനം ചെയ്യും. കാസർകോട് എം.എൽ.എ കല്ലട്ര മാഹിൻ, പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കും. കാസർകോട് മുൻസിപ്പൽ വൈസ് ചെയർമാൻ കെ. എം ഹനീഫ വഹിക്കും.പ്രമുഖ ഇസ്ലാമിക പണ്ഡിതനും ചിന്തകനുമായ ജി.കെ. എടത്തനാട്ടുകര, എഴുത്തുകാരനും പ്രഭാഷകനുമായ അയ്യൂബ് മൗലവി എന്നിവർ ചടങ്ങിൽ സംബന്ധിക്കും.  മത, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖർ പരിപാടിയിൽ പങ്കെടുക്കുന്നതാണ്.ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാന സ്തംഭങ്ങളിലൊന്നായ വിധിവിശ്വാസത്തെക്കുറിച്ച് മലയാളത്തിൽ ഗൗരവപൂർവമായ പഠനവും ചർച്ചയും ലക്ഷ്യമിടുന്ന ശ്രദ്ധേയമായ കൃതിയാണ് ഈ ഗ്രന്ഥം. ഖുർആനിന്റെ അമാനുഷികതയും വിധിവിശ്വാസത്തിന്റെ ദാർശനികവും വിശ്വാസപരവുമായ തലങ്ങളും പ്രതിപാദിക്കുന്ന പുസ്തകം സമകാലിക സാഹചര്യത്തിൽ ഏറെ പ്രസക്തമായ ആശയങ്ങളാണ് മുന്നോട്ടുവെക്കുന്നത്.ഇസ്ലാമിക വിശ്വാസങ്ങളെയും ആദർശങ്ങളെയും കുറിച്ച് വ്യത്യസ്തമായ വ്യാഖ്യാനങ്ങളും തെറ്റിദ്ധാരണകളും പ്രചരിക്കുന്ന കാലത്ത്, ആധികാരികമായ വിശ്വാസ വീക്ഷണത്തിലൂടെ വിഷയങ്ങളെ സമീപിക്കുന്ന ഈ കൃതി വായനക്കാർക്ക് പുതിയ ചിന്തകൾ പകരുമെന്ന് സംഘാടക സമിതി ചെയർമാൻ റിട്ട ഡി.വൈ.എസ്. പി അബുൽ റഹിം സി എ ചെമ്മനാട്, ജനറൽ കൺവീനർ അബ്ദുൽ ഖാദർ ചട്ടഞ്ചാൽ എന്നിവർ  അറിയിച്ചുകെ.ടി. മുഹമ്മദിന്റെ രണ്ടാമത്തെ പുസ്തകമാണിത്. ബിലാൽ പബ്ലിക്കേഷൻസാണ് പ്രസാധകർ.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments