Breaking News

*നെല്ലിക്കുന്ന് ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം – സീഡ് ക്ലബ് വിദ്യാർത്ഥികൾ നിവേദനം സമർപ്പിച്ചു*

കാസർകോട് : നെല്ലിക്കുന്ന് ബീച്ച് റോഡിന്റെ ശോചനീയാവസ്ഥ എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് അൻവാറുൽ ഉലൂം എ.യു.പി സ്കൂളിലെ സീഡ് ക്ലബ് വിദ്യാർത്ഥികൾ മുൻസിപ്പൽ ചെയർപേഴ്സൺ, അസിസ്റ്റന്റ് എൻജിനീയർ (LSGD) എന്നിവർക്ക് നിവേദനം നൽകി.നിരവധി വാഹനങ്ങൾ ദിവസേന കടന്നുപോകുന്ന തിരക്കേറിയ റോഡാണിത്. സ്കൂൾ ബസ്സുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ റോഡിന്റെ തകർന്ന അവസ്ഥ യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.റോഡിലെ കുഴികളും തകർച്ചകളും കാരണം കാൽനടയാത്രക്കാർക്കും ഏറെ പ്രയാസങ്ങൾ നേരിടേണ്ടിവരുന്നു.അപകടസാധ്യത ഏറെയുള്ള ഈ റോഡിലൂടെ യാത്ര ചെയ്യുന്നത് വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും ഒരുപോലെ ആശങ്കയുണ്ടാക്കുന്നുണ്ട്.റോഡിന്റെ ശോചനീയാവസ്ഥ അടിയന്തരമായി പരിഹരിച്ച് സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിനാവശ്യമായ നടപടികൾ എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്ന് വിദ്യാർത്ഥികൾ നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.പൊതുജനങ്ങളുടെ യാത്രാസുരക്ഷയ്ക്കായി വിദ്യാർത്ഥികൾ നടത്തിയ ഈ ഇടപെടൽ സാമൂഹിക ഉത്തരവാദിത്തത്തിന്റെയും മാതൃകാപരമായ പൗരബോധത്തിന്റെയും മികച്ച ഉദാഹരണമായി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments