Breaking News

മിനിമം പെൻഷൻ 9000 രൂപയായി നിശ്ചയിച്ച് ക്ഷാമബത്ത അനുവദിക്കുക.

കാഞ്ഞങ്ങാട് : 95 ൽ പ്രഖ്യപിച്ച എംപ്ലോയീസ് പെൻഷൻ സ്‌ക്രിം സർക്കാർ ജീവനക്കാരുടെ തിന് തുല്യമായ പെൻഷനാണ് വാഗ്ദാനം ചെയ്ത്, പ്രാബല്യത്തിൽ വന്നപ്പോൾ ഇത് കൊടും വഞ്ചനയാണെന്ന് ബോധ്യപ്പെട്ടു 100 രൂപ പോലും പെൻഷൻ അനുവാദിക്കപ്പെടാതിരുന്ന ആയിരങ്ങളാണ് അന്നുണ്ടായിരുന്നത് ദീർഘകാല പോരാട്ടങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും ഫലമായിട്ടാണ് ചുരുങ്ങിയ പെൻഷൻ 1000 രൂപ 2014 ൽ പ്രഖ്യാപിച്ചത് ഈ രാഷ്ട്രീയ തീരുമാനം EPFO അട്ടിമറിച്ചു. ഇന്നും 1000 രൂപ തികച്ച് കിട്ടാത്ത 18  ലക്ഷം പേരുണ്ട്. കാൽ നൂറ്റാണ്ടിലേറെയായി തുടരുന്ന ഈ അവഗണന അവസാനിപ്പിക്കണമെന്നും മിനിമം പെൻഷൻ 9000 രൂപയെങ്കിലുമായി നിശ്ചയിച്ച് DA അനുവദിക്കണമെന്നും ഈ സമ്മേളനം കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെടുന്നു.പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയൺസ് ഹാളിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി ചെയ്തു. സംസ്ഥാന പ്രസിഡണ്ട് ടി.പി ഉണ്ണിക്കുട്ടി അധ്യക്ഷനായി, ഗോവിന്ദൻ പള്ളിക്കാപ്പിൽ എം എൽ എ മുഖ്യപ്രഭാഷണ നടത്തി, ഡി. ഗുണശേഖരൻ സംഘടന റിപ്പോട്ട് അവതരിച്ചു സംസ്ഥാന സെക്രട്ടറി ഡി മോഹനൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി അപ്പൻ നമ്പ്യാർ, സംസ്ഥാന ട്രഷറർ സി പ്രഭാകരൻ, ജോസ് ആറ്റുപുറം, കെ.പത്മനാഭൻ എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ചെയർമാൻ വി.വി. രമേശൻ സ്വാഗതവും, സ്വാഗതസംഘം ചെയർമാൻ എം രാമൻ നന്ദിയും പറഞ്ഞു.പുതിയ ഭാരവാഹികൾടി.കെ. രമേശൻ പ്രസിഡണ്ടും , ഡി മോഹനൻ സെക്രട്ടറിയും സി.പ്രഭാകരൻ ട്രഷറർ എന്നിവരെ തിരഞ്ഞെടുത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments