*പശ്ചിമേഷ്യൻ സംഘർഷവും, ഗൾഫ് തൊഴിൽ പ്രതിസന്ധിയും: കാസർഗോഡ് വ്യാപാര മേഖലയിൽ കച്ചവട മാന്ദ്യം*
കാസർഗോഡ് : മാസങ്ങളോളമായി അവസാനമി ല്ലാതെ തുടരുന്ന പശ്ചിമേഷ്യൻ സംഘർഷവും, ഗൾഫ് മേഖലയിൽ ഉണ്ടായ തൊഴിൽ പ്രതിസന്ധിയും മൂലം കാസറഗോഡ് വ്യാപാര മേഖലയിയിൽ ഉണ്ടായിട്ടുള്ള കച്ചവട മാന്ദ്യം സ്ഥാപനങ്ങളുടെ നിലനിൽപ്പിന് ഭീഷണിയാവുന്നു. പല വ്യാപാരസ്ഥാപനങ്ങളിലും തീരെ കച്ചവടം ഇല്ലാത്തതുമൂലം ശമ്പളം,ബാങ്ക് ലോൺ തുടങ്ങിയവ മുടങ്ങിക്കിടക്കുന്നുണ്ട്.ലക്ഷങ്ങൾ ലോണെടുത്ത് വ്യാപാരം തുടങ്ങിയവരാണ് ഏറെ പ്രയാസപ്പെടുന്നത്. ലോൺ തിരിച്ചടവില്ലെങ്കിൽ ഉണ്ടാകുന്ന ഭവിഷ്യത്ത് വ്യാപാരികൾ തിരിച്ചറിയുന്നുമുണ്ട്.പല വ്യാപാരസ്ഥാപനങ്ങളും മാസങ്ങളോളമായി കച്ചവടം ഇല്ലാത്തത് മൂലം അടച്ചുപൂട്ടൽ ഭീഷണിയും നേരിടുന്നു. ഗൾഫിൽ സൗദി അറേബ്യയിൽ ഉണ്ടായിട്ടുള്ള തൊഴിൽ പ്രതിസന്ധിയാണ് വ്യാപാര മേഖലയെ കൂടുതൽ വഷളാക്കിയത്. സൗദി അറേബ്യയിൽ തൊഴിൽ പ്രതിസന്ധി നേരിടുമ്പോൾ തന്നെ പ്രവാസികൾക്ക് നാട്ടിൽ വരാനുമാ കുന്നില്ല എന്ന സ്ഥിതിയിലാണു ള്ളത്. പ്രവാസികളുടെ തൊഴിൽ പ്രതിസന്ധിയിലും, നാട്ടിൽ വരാൻ ആകാത്തതിലും കേന്ദ്ര-സംസ്ഥാന സർക്കാറുകൾ സഹായത്തിന് എത്തുന്നില്ലെന്ന ആക്ഷേപവും പ്രവാസികൾക്കുണ്ട്.ഫോട്ടോ: ഹർത്താലിനെ ഓർമ്മിപ്പിക്കും വിധം തിരക്കില്ലാതെ വിജനമായ കാസർഗോഡ് എംജി റോഡ്.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments