Breaking News

*പ്രതിഷേധ ധർണ്ണ നടത്തി*

സുൽത്താൻ ബത്തേരി : നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കാണാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് ജനശക്തി കോൺഗ്രസ് ആവശ്യപ്പെട്ടു.ദിവസേന നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ബത്തേരി നഗരത്തിൽ ഗതാഗതക്കുരുക്ക് ജനജീവിതത്തെ സാരമായി ബാധിക്കുകയാണ്. രാവിലെ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പോകുന്നവരും ഉച്ചസമയത്തും വൈകുന്നേരങ്ങളിലും യാത്ര ചെയ്യുന്നവരും ഏറെ ബുദ്ധിമുട്ടുകയാണ്. അടിയന്തര ചികിത്സയ്ക്കായി പോകുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ പോലും ഗതാഗതക്കുരുക്കിൽപ്പെടുന്ന സാഹചര്യം ഒഴിവാക്കേണ്ടതുണ്ട്.ബത്തേരി നഗരത്തിന്റെ വികസനവും വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണവും കണക്കിലെടുത്ത് ദീർഘകാലാടിസ്ഥാനത്തിലുള്ള ഗതാഗത പരിഷ്കരണമാണ് ആവശ്യം.അതിന് ബദൽ പാത ഉണ്ടാവണമെന്ന് ധർണ്ണയിൽ ആവിശ്യപ്പെട്ടു. ബത്തേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻസിപ്പൽ ഓഫീസിന് മുൻപിൽ സംഘടിപ്പിച്ച ധർണ്ണ ജനശക്തി കോൺഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ജില്ല കൺവീനർ ജോസ് ബത്തേരി  അദ്ധ്യക്ഷത വഹിച്ചു. ജോയ് ചീരാൽസ്വാഗതം പറഞ്ഞു. മുഹമ്മദ് പെരിക്കല്ലൂർ ,ബാബു പി.കെ, സുരേഷ് പയിമ്പ്ര, ബാബു മൂലങ്കാവ്, ഷെരീഫ് അമ്മയ്പ്പാലം, സജി.സി, ശ്രനിവാസൻ , സിറാജ് അമ്മായിപ്പാലം, കൊച്ചു മോൻ , ജംഷീർ ചുള്ളിയോട്, അരുൺ കുമാർ പടിഞ്ഞാറത്തറ, മനോജ് പി.എം, മുഹമ്മദ് കല്ലൂർ, ശ്രി കല താഴമുണ്ട, രാമചന്ദ്രൻ തൊട്ടാ മൂല, വേണുഗോപാലൻ കോളിയാടി, പീറ്റർ , കെ. അസ്സീസ്, അശോകൻ തൊട്ടാ മൂല, രാജൻകൈപ്പഞ്ചേരി , ബാബു സി.ടി തുടങ്ങി നേതാക്കൾ പങ്കെടുത്തു.മനോജ് ശങ്കരനെല്ലൂർ ( സംസ്ഥാന പ്രസിഡന്റ്)944796698406. 11. 2026ബത്തേരി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments