*ഡയാലൈഫ് സൗജന്യ യൂറോളജി ക്യാമ്പിൽ വെച്ച് കുടുംബശ്രീ പ്രവർത്തകരെ ആദരിച്ചു*
കാസർകോട് : ഡയാലൈഫ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിൽ സൗജന്യ യൂറോളജി ക്യാമ്പ് സംഘടിപ്പിച്ചു. വിദഗ്ദ ഡോക്ടർമാർ നൂറോളം രോഗികൾക്ക് സൗജന്യ രോഗ പരിശോധന നടത്തി . ക്യാമ്പിൽ വെച്ച് ചെമ്മനാട് ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഡയാലൈഫ് ആരോഗ്യ യാത്ര സംഘടിപ്പിക്കുന്നതിൽ പിന്തുണ നൽകിയ ചെമ്മനാട് ഗ്രാമ പഞ്ചായത്ത് സി ഡി എസിനുള്ള സ്നേഹോപഹാരം ഹോസ്പിറ്റൽ എം ഡി ഡോ. മൊയ്തീൻ കുഞ്ഞി ഐ.കെയിൽ നിന്ന് സി ഡി എസ് ചെയർ പേഴ്‌സൺ ഭാർഗവി ,വൈസ് ചെയർപേഴ്സൺ ബുഷ്‌റ സി.ഡി എസ് അംഗങ്ങളായ റുഖ്‌സാന ,അനീസ പാലോത്ത്, ഇന്ദുലേഖ, ഇന്ദിര ,ജാനകി , താഹിറ , സുമയ്യ , ബേബി തുടങ്ങിയവർ ഏറ്റുവാങ്ങി .ഹോസ്പിറ്റൽ മാനേജർ മൻസൂർ കുമ്പള , പി ആർ ഒ മൻസൂർ കുരിക്കൾ മാർക്കറ്റിംഗ് ടീമംഗം സഫീർ നർഴ്സിംഗ് ഹെഡ് ജിക്കി തുടങ്ങിയവർ നേതൃത്വം നൽകി .

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments