* ഭിന്ന ശേഷിക്കാർക്ക് വേണ്ട ത് സിംപതിയല്ല സമൂഹത്തിൽ തുല്യ പരിഗണനയും അവസരവുമാണ് യു.കെ.സൈഫുളള തങ്ങൽ.*
വർക്കാടി : ഭിന്ന ശേഷിക്കാരിൽ ജന്മനാൽ ലഭിച്ച കഴിവുകൾക്ക് പ്രോത്സാഹനം നൽകുന്നതിനും അവരിൽ ആത്മവിശ്വാസവും ആത്മാഭിമാനവും വളർത്തുന്നതിനുമായി വർക്കാടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ‘ ഭിന്ന ശേഷിക്കാരുടെ സംഗമം’ സംഘടിപ്പിച്ചു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് യു.കെ. സൈഫുള്ള തങ്ങൾ പരിപാടി ഉദ്ഘാടനം ചെയ്തു. വർക്കാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉമ്മർ ബോർകള അധ്യക്ഷത വഹിച്ചു.പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ച യു.കെ. സൈഫുള്ള തങ്ങൾ, “പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്ന ശേഷിക്കാർ ദൈവത്തിന്റെ വിശിഷ്ട സൃഷ്ടികളാണ്. അവരും സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണ്. ശാരീരികമായോ മറ്റ് രീതികളിലോ ചില പരിമിതികൾ ഉണ്ടെങ്കിലും, അവർക്കുള്ളിൽ അസാധാരണമായ കഴിവുകളും സർഗാത്മകതയും നേട്ടങ്ങൾ കൈവരിക്കാനുള്ള ശേഷിയും ഒളിഞ്ഞുകിടക്കുന്നുണ്ട്. അവർക്ക് ആവശ്യമായത് സഹതാപത്തോടെയുള്ള ഒരു നോട്ടമല്ല, മറിച്ച് തുല്യതയോടെയുള്ള ബഹുമാനവും പ്രോത്സാഹനവും അവരുടെ കഴിവുകൾ പുറത്തുകൊണ്ടുവരാനുള്ള അനുയോജ്യമായ വേദിയുമാണ് വേണ്ടത്" എന്ന് അഭിപ്രായപ്പെട്ടു.“ഇന്നത്തെ സാങ്കേതികവിദ്യയുടെ യുഗത്തിൽ പ്രത്യേക പരിഗണന അർഹിക്കുന്നവരുടെ കഴിവുകൾ വികസിപ്പിക്കുന്നതിന് വലിയ സാധ്യതകളുണ്ട്. മതിയായ അവസരങ്ങൾ ലഭിച്ചാൽ സമൂഹത്തിന്റെ എല്ലാ മേഖലകളിലും അവർക്കും സ്വന്തം വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിയും. അവരിലുള്ള കഴിവുകൾ തിരിച്ചറിഞ്ഞ് ആത്മവിശ്വാസം പകരാൻ ഇത്തരം സംഗമങ്ങൾ പുതിയ പ്രതീക്ഷകൾക്ക് തുടക്കമാകുന്നു. പ്രത്യേക പരിഗണന അർഹിക്കുന്ന ഭിന്ന ശേഷിക്കാർക്ക് വേദിയൊരുക്കുന്ന വർക്കാടി ഗ്രാമപഞ്ചായത്തിന്റെ ശ്രമം അഭിനന്ദനാർഹമാണ്,” അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് പരിധിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയ ഭിന്ന ശേഷിക്കാർ പ്രത്യേക തങ്ങളിലുള്ള വൈവിധ്യമാർന്ന കഴിവുകൾ കലാപരിപാടികളിലൂടെ അവതരിപ്പിച്ചു. അവരുടെ ആത്മവിശ്വാസത്തോടെയുള്ള പ്രകടനങ്ങൾ സദസ്സിന്റെ പ്രശംസ പിടിച്ചുപറ്റി. പ്രത്യേക കഴിവുകളുള്ളവരെ അംഗീകരിക്കുകയും സമൂഹത്തിന്റെ മുഖ്യധാരയിൽ മാന്യമായ സ്ഥാനം ഉറപ്പാക്കുകയും ചെയ്യുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി ഈ സംഗമം മാറി.പരിപാടിയിൽ പഞ്ചായത്ത് ഉപാധ്യക്ഷ ഫാത്തിമത്ത് നസീമ, സ്ഥിരം സമിതി അധ്യക്ഷരായ അബ്ദുൽ മജീദ്, പുരുഷോത്തമ അരിബെൽ, വസന്തി ശ്രീധർ, നാരായണ, അബൂബക്കർ സിദ്ദിഖ്, ലീന ടില്ലിസ്, പൂർണിമ എസ്. ബെരിഞ്ച, ഉമേഷ് ഷെട്ടി, ഗീത സാമാനി, കുശാലമിന, ഗായത്രി, രവീന്ദ്ര, ഗോപാലകൃഷ്ണ പജ്ജ, ചന്ദ്രശേഖര ജി, മാലതി, സി.ഡി.പി.ഒ. ഗീതാകുമാരി തുടങ്ങിയവർ സംബന്ധിച്ചു.പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ഇട്ടപ്പ നായക് സ്വാഗതം പറഞ്ഞു. എസ്.സി.ഡി.എസ്. സൂപ്പർവൈസർ ബോജ എൻ. നന്ദി പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments