Breaking News

*ബൈക്ക് അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു*

മൊഗ്രാൽ  : കട്ടത്തടുക്ക എകെജി നഗറിൽ വെച്ചുണ്ടായ ബൈക്ക് അപകടത്തെ തുടർന്ന്  ചികിത്സയിലായിരുന്ന ഓട്ടോ തൊഴിലാളിയായ യുവാവ് മരിച്ചു.മൊഗ്രാൽ കടവത്ത് ബി വി ഹൗസിലെ പരേതരായ സൈനുദ്ദീൻ മുസ്‌ലിയാർ- ഖദീജ ദമ്പതികളുടെ മകൻ ബി വി അബ്ദുൽ കരീം (39) ആണ് ഇന്ന് പുലർച്ചെ പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് അപകടത്തിൽ പെട്ടത്.സഫിയ മണിയമ്പാറയാണ് ഭാര്യ.ബി. വി അബ്ദുൽ ഹമീദ് മൗലവി, ബി വി എ ബഷീർ, അബ്ദുസ്സലാം ദാരിമി, ബി എൻ എ ഖാദർ, അബ്ദുൽ ഗഫൂർ ഹനീഫി, നഫീസത്ത് മിസ്രിയ എന്നിവർ സഹോദരങ്ങളാണ്.പരിയാരം മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം മൊഗ്രാൽ കടപ്പുറം വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ വൈകിട്ടോടെ  ഖബറടക്കും.നിര്യാണത്തിൽ സിറ്റിസൺ ക്ലബ്ബ് മൊഗ്രാൽ കടവത്ത്, മൊഗ്രാൽ ദേശീയവേദി, ഗ്രീൻ സ്റ്റാർ മൊഗ്രാൽ അനുശോചിച്ചു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments