*ജില്ലാ ശാസ്ത്രോത്സവത്തിൽ ശ്രദ്ധേയമായി ഓലക്കൊട്ട മടയൽ മത്സരം*
കാസർകോട്: കാസർകോട് ജില്ലാ സ്‌കൂൾ ശാസ്ത്രോത്സവത്തിന്റെ ഭാഗമായി ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഓലക്കൊട്ട മടയൽ മത്സരം ശ്രദ്ധേയമായി. പരമ്പരാഗത നാടൻ അറിവുകളെയും പ്രകൃതിസൗഹൃദ ജീവിതശൈലിയെയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.ചെങ്കള ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാംഗങ്ങളുടെ സജീവ സഹകരണത്തോടെയാണ് ഗ്രീൻ പ്രോട്ടോക്കോൾ കമ്മിറ്റി പരിപാടി സംഘടിപ്പിച്ചത്,ഹെഡ്മാസ്റ്റർ പി കെ അനിൽകുമാറിൻ്റെ അധ്യക്ഷതയിൽ സ്‌കൂൾ പ്രിൻസിപ്പൽ അബ്ദുല്ല കുഞ്ഞി ഉട്ഘാടനം ചെയ്തു. കൺവീനർ കെ രജനി സ്വാഗതവും സജിത്ത് ബാബു നന്ദിയും പറഞ്ഞു. മഞ്ജുള പി . എം, സ്മിത കെ. ദീപ നായർ, ദിവ്യ വി , രജിമോൾ സ്‌കൂൾ പി.ടി.എ അംഗങ്ങൾ എന്നിവർ സംമ്പന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments