Breaking News

*രണ്ടാമത് ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി പുരസ്കാരം സലാം കന്യപ്പാടിക്ക്.*

ദുബൈ : ദുബൈ മംഗൽപ്പാടി പഞ്ചായത്ത് കെ.എം.സി.സി ഏർപ്പെടുത്തിയ രണ്ടാമത് 'ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി' അവാർഡിന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടിയെ തിരഞ്ഞെടുത്തതായി പ്രസിഡന്റ് സിദ്ദീഖ് ബപ്പായിത്തൊട്ടി, ജനറൽ സെക്രട്ടറി അൻവർ മുട്ടം, ട്രഷറർ ഹാഷിം ബണ്ടസാല എന്നിവർ അറിയിച്ചു.മികച്ച നേതൃപാഠവം, സംഘടനാ മികവ്, സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ സജീവ സാന്നിധ്യം, പൊതുപ്രവർത്തന മേഖലയിലെ സ്തുത്യർഹമായ ഇടപെടലുകൾ എന്നിവ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പുരസ്കാരത്തിന് അർഹനാക്കിയത്.നവംബർ 8 ഞായറാഴ്ച ദുബൈ അബു ഹൈലിലെ സ്പോർട്സ് ബേയിൽ നടക്കുന്ന മംഗൽപ്പാടി പ്രീമിയർ ലീഗ് (എം.പി.എൽ) സീസൺ–8 ന്റെ സമാപന ചടങ്ങിൽ വെച്ച് പുരസ്കാരം സമ്മാനിക്കും. പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലാകും അവാർഡ് ദാനം നടക്കുക.ദുബൈ കെ.എം.സി.സി മുൻ മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റായ അയ്യൂബ് ഉറുമിയായിരുന്നു പ്രഥമ ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി അവാർഡ് ജേതാവ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments