Breaking News

*കേരളത്തിലും പെട്രോളില്‍ അനുവദനീയമായ പരിധിയിലും അധികം എഥനോള്‍ കലര്‍ത്തി വില്‍ക്കുന്നുവെന്ന് പരാതി, അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്*

പെട്രോള്‍ ഉല്‍പ്പന്നങ്ങളില്‍ അനുവദനീയമായ പരിധിയിലും അധികമായി എഥനോള്‍ കലർത്തി വില്‍ക്കുന്നുണ്ടെന്ന പരാതി ഉയർന്നതിനെ തുടർന്ന് കേരളത്തിലെ പെട്രോള്‍ പമ്പുകളില്‍ വ്യാപക പരിശോധന നടത്താൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടു.മന്ത്രി അനൂപ് ജേക്കബ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർക്കാണ് നിർദ്ദേശം നല്‍കിയത്. മുഖ്യമന്ത്രി വിഡി സതീശനുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിർദ്ദേശം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ സാമ്പിള്‍ ശേഖരിച്ച്‌ പരിശോധന നടത്തും. മായം കലർത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കർശന നടപടിക്കാണ് സർക്കാർ നീക്കം. അയല്‍സംസ്ഥാനമായ കർണാടകയില്‍ ഇത്തരത്തില്‍ അമിതമായി എഥനോള്‍ ചേർത്തതായി കണ്ടെത്തിയ പശ്ചാത്തലത്തിലാണ് കേരളത്തിലും പരിശോധന.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments