Breaking News

*ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും തരംഗമായി 'ഷേരു ഭായ്' ട്രെൻഡ്; കൗതുകത്തിനപ്പുറം ഒളിഞ്ഞിരിക്കുന്നത് വലിയ സൈബർ ഭീഷണി; മുന്നറിയിപ്പ്*

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ എവിടെ തിരിഞ്ഞാലും 'ഷേരു ഭായ്' എന്ന എഐ കഥാപാത്രത്തിന്റെ ആധിപത്യമാണ്. വെറും 10 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഇത്തരം എഐ വീഡിയോകളും റീലുകളും ലക്ഷക്കണക്കിന് ആളുകളാണ് ദിവസവും പങ്കുവെക്കുന്നത്. എന്നാൽ, തമാശയായി കണ്ട് പലരും ആസ്വദിക്കുന്ന ഈ പുതിയ ട്രെൻഡിന് പിന്നിൽ വലിയൊരു സൈബർ സുരക്ഷാ ഭീഷണിയാണ് ഒളിഞ്ഞിരിക്കുന്നതെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഗൂഗിൾ ട്രെൻഡ്സ് പ്രകാരം ഇന്ത്യയിൽ ഷേരു ഭായിയെ ഏറ്റവുമധികം തിരഞ്ഞ സംസ്ഥാനം നമ്മുടെ കേരളമാണ് എന്നത് ആശങ്ക വർധിപ്പിക്കുന്നു. ഒരു കടുപ്പക്കാരനായ ഗ്യാംങ്സ്റ്ററുടെയോ ഭായിയുടെയോ കൂടെയെന്ന രീതിയിൽ ഉപയോക്താക്കൾ സ്വന്തം മുഖം എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ ചിത്രങ്ങളിൽ ചേർക്കുന്നതാണ് ഈ ട്രെൻഡ്.ഷേരു ഭായിയോടൊപ്പം നിൽക്കുന്ന ഇത്തരം ഫോട്ടോകളും റീലുകളും നിർമ്മിക്കാൻ നിരവധി തേർഡ് പാർട്ടി ആപ്പുകളും വെബ്‌സൈറ്റുകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇത്തരം ഫ്രീ ആപ്പുകളിലും അപരിചിതമായ ലിങ്കുകളിലും നമ്മുടെ സ്വന്തം മുഖം അപ്‌ലോഡ് ചെയ്യുന്നത് വലിയ സൈബർ അപകടങ്ങൾക്ക് വഴിവെക്കുമെന്ന് സൈബർ സെൽ വ്യക്തമാക്കുന്നു. നാം നൽകുന്ന ഫോട്ടോകളും ബയോമെട്രിക് വിവരങ്ങളും ഡീപ് ഫേക്ക് പോലുള്ള സാങ്കേതികവിദ്യകൾക്കായി ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്. ഫ്രീയായി ലഭിക്കുന്ന പല വ്യാജ എഐ ആപ്പുകളും ഫോണിലെ വിവരങ്ങൾ ചോർത്താൻ രൂപകൽപ്പന ചെയ്തവയാകാം. അറിയാത്ത വെബ്‌സൈറ്റുകളിൽ വ്യക്തിഗത ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാതിരിക്കുക. ചിരിക്കിടയിൽ നമ്മൾ ശ്രദ്ധിക്കാതെ പോകുന്ന സ്വകാര്യതയുടെ കടന്നുകയറ്റങ്ങളെക്കുറിച്ചും, പലരും വെറുമൊരു തമാശയായി കാണുന്ന ഈ ട്രെൻഡിന് പിന്നിലെ അപകടങ്ങളെക്കുറിച്ചും ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണ്. സൈബർ സുരക്ഷ മുൻനിർത്തി ഇത്തരം വ്യാജ ലിങ്കുകളിൽ നിന്നും എഐ ആപ്പുകളിൽ നിന്നും വിട്ടുനിൽക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments