Breaking News

*മയക്കുമരുന്നിനെതിരെ തെരുവോര ചിത്രരചന സംഘടിപ്പിച്ചു*

നീലേശ്വരം : മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാനും നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് മുൻ പ്രിൻസിപ്പലുമായ ഡോ. വി. ഗംഗാധരൻ മാസ്റ്റർക്ക് നൽകുന്ന ആദരവിനോടനുബന്ധിച്ച് നമ്പ്യാർ കാൽ പാർക്കിൽ മയക്കുമരുന്നിനെതിരായ തെരുവോര ചിത്രരചന സംഘടിപ്പിച്ചു.പ്രശസ്ത ദാരുശില്പി രവി പിലിക്കോട് ,പരിപാടി ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി. സുകുമാരൻ അധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ അനിൽ വാഴുന്നോറടി മുഖ്യപ്രഭാഷണം നടത്തി.വിനോദ് മൂലപ്പള്ളി, വന്ദന ഗിരീഷ്, മനു മേനിക്കോട്ട് എന്നിവർ സംസാരിച്ചു. ജനറൽ കമ്മിറ്റി ചെയർമാൻ സുജിത്ത് പുതുക്കൈ, ജനറൽ കൺവീനർ കുഞ്ഞികൃഷ്ണൻ മഠത്തിൽ, പി.വി. മധുസൂദനൻ, ജയേഷ് കെ.പി. എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.മയക്കുമരുന്നിന്റെ വിപത്തുകൾക്കെതിരെ പൊതുജനങ്ങളിൽ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രരചന സംഘടിപ്പിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments