Breaking News

*റോങ് നമ്പറിൽ തുടങ്ങിയ പരിചയം ഒടുവിൽ വിവാഹത്തിലെത്തി*

ബിഹാർ : അഞ്ച് മക്കളുടെ അമ്മയായ യുവതിയെ വിവാഹം കഴിച്ച് 19 വയസ്സുകാരൻ. ബിഹാറിലെ ജമുയി ജില്ലയിലാണ് വ്യത്യസ്തമായ ഈ പ്രണയകഥ അരങ്ങേറിയത്. പൂർണിയ സ്വദേശിനിയായ സീമ പർവീനും 19 വയസ്സുകാരനായ മഹാവീർ ഠാക്കൂറും തമ്മിൽ ഏകദേശം രണ്ട് വർഷം മുമ്പ് തെറ്റായി വന്ന ഒരു ഫോൺകോളിലൂടെയാണ് പരിചയപ്പെട്ടത്. പിന്നീട് സൗഹൃദമായി വളർന്ന ബന്ധം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു.അഞ്ച് മക്കളുടെ അമ്മയും നേരത്തെ വിവാഹിതയുമായ സീമ, മഹാവീറിനൊപ്പം കൊൽക്കത്തയിലെത്തി ക്ഷേത്രത്തിൽവെച്ച് വിവാഹിതയായെന്നാണ് റിപ്പോർട്ടുകൾ. സംഭവം വിവാദമായതോടെ ഇരുവരെയും പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ രണ്ടുപേരും പ്രായപൂർത്തിയായവരാണെന്നും പരസ്പരസമ്മതത്തോടെയാണ് ഒരുമിച്ച് ജീവിക്കുന്നതെന്നും വ്യക്തമായതോടെ പൊലീസ് വിട്ടയച്ചു. പ്രായവ്യത്യാസവും കുടുംബപശ്ചാത്തലവും കാരണം ഇവരുടെ വിവാഹം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments