*വയോജന കരുതൽ: മാതാപിതാക്കളെ സംരക്ഷിക്കാതെ കഷ്ടപ്പെടുത്തുന്ന മക്കളെ കണ്ടെത്തി തിരുത്തും.*
മുളിയാർ : മുളിയാർ പഞ്ചായത്ത് പാലിയേറ്റീവ് അവലോകന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ ബി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. മാതാപിതാക്കളെ സംരക്ഷിക്കാതെയും ശരിയായ ചികിത്സ നൽകാതെയും അവഗണിക്കുന്ന ചിലയിടങ്ങളിലെ മക്കളുടെ സമീപനം ചർച്ച ചെയ്യുകയും ഇടപെടലുകൾ നടത്താനും തീരുമാനിച്ചു. രോഗം ബാധിച്ച് ഒറ്റപ്പെട്ട് ഭക്ഷണത്തിനും പ്രാഥമിക കർമ്മങ്ങൾക്കും ബുദ്ധിമുട്ടുന്ന ആളുകളെ സംരക്ഷിക്കുന്നതിന് ആ പ്രദേശത്തുള്ളവരെയും സന്നദ്ധ സംഘടന - പൊതു സമിതികളുടെയും അതാത് പ്രദേശങ്ങളിൽ യോഗം വിളിച്ച് ചേർക്കാൻ തീരുമാനിച്ചു. സജീവമായി പ്രവർത്തന രംഗത്തിറങ്ങുന്ന വളണ്ടിയർമാരെ ചേർക്കാന്നും അത്തരത്തിലുള്ളവർക്ക് മാത്രം ID കാർഡ് നൽകാനും തീരുമാനമായി. പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ ഹനീഫ പൈക്ക, ക്ഷേമകാര്യ സമിതി ചെയർപേഴ്സൺ നഫീസ മുഹമ്മദ് കുഞ്ഞി അംഗങ്ങളായ കെ പ്രഭാകരൻ, നസീർ മൂലടുക്കം, അനന്യ ഭരത്, ആയിഷ റഹിമാൻ, മിസ്രിയ റഫീഖ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും ആശാ- പാലിയേറ്റീവ് വളണ്ടിയർമാരും പങ്കെടുത്തു. രൻജുഷ നന്ദി പറഞ്ഞു

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments