Breaking News

*കണ്ണൂരില്‍ ശസ്ത്രക്രിയ ചെയ്ത പതിനേഴുവയസുകാരന്‍ മരിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍*

കണ്ണൂര്‍ : തൊണ്ടയിലെ ശസ്ത്ര ക്രിയക്ക് പിന്നാലെ പതിനേഴുവയസുകാരന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍.  ചികിത്‌സയിലെ ഗുരുതര അനാസ്ഥയാണ് മരണ കാരണമെന്നും ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കും ക്‌ളിനിക്കിനും രജിസ്‌ട്രേഷനുണ്ടായിരുന്നില്ലെന്നുമാണ് മനുഷ്യാവകാശ കമ്മിഷന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ചികിത്‌സാ പിഴവില്ലെന്ന് കണ്ടെത്തി അന്വേഷണം അവസാനിപ്പിച്ച  ജില്ലാ മെഡിക്കല്‍ ഓഫീസര്‍, പൊലിസ്  എന്നിവര്‍ക്ക്  ഡോക്ടര്‍ക്കോ സ്ഥാപനത്തിനോ രജിസ്‌ട്രേഷനുണ്ടേന്ന കാര്യം പോലും അന്വേഷിക്കാന്‍ കഴിഞ്ഞില്ലെന്ന് മനുഷ്യാവകാശകമ്മിഷന്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ തുടരന്വേഷണം നടത്താനും മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടിട്ടുണ്ട്. 2024 ജൂലായിയിലാണ് തൊണ്ടയുടെ ശസ്ത്രക്രിയക്ക് വിധേയനായതിന് പിന്നാലെ കണ്ണൂര്‍ സ്വദേശിയായ സൂര്യജിത്ത് (17) മരണമടഞ്ഞത്. കണ്ണൂരിലെ പ്രിയ ഇ. എന്‍.ടി ക്‌ളിനിക്കിലാണ് കുട്ടിയെ ശസ്ത്ര ക്രിയക്ക് വിധേയനാക്കിയത്. ശസ്ത്രക്രിയ കഴിഞ്ഞു രണ്ടാം നാള്‍ രക്തം ഛര്‍ദ്ദിച്ച കുട്ടിയെ ക്‌ളിനിക്കില്‍ നിന്നും മാറ്റി മറ്റൊരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണമടയുകയായിരുന്നു. ശസ്ത്ര ക്രിയയില്‍ പിഴവ് സംഭവിച്ചെന്നും ആരോഗ്യനില ഗുരുതരമായിട്ടും ക്‌ളിനിക്കില്‍ നിന്നും മതിയായ ചികിത്‌സ ലഭിച്ചിട്ടില്ലെന്നും ആരോപിച്ച് സൂര്യജിത്തിന്റെ കുടുംബം പൊലിസിനും ആരോഗ്യ വകുപ്പിനും  പരാതി നല്‍കിയിരുന്നു.സംഭവത്തില്‍  രണ്ട് അന്വേഷണവും നടന്നുവെങ്കിലും കുട്ടിക്ക് അടിയന്തിര ചികിത്‌സ നല്‍കുന്നതില്‍ വീഴ്ചയുണ്ടായിരുന്നുവെന്നാണ് ഡി. എം. ഒ നടത്തിയ ആദ്യ അന്വേഷണത്തിലെ റിപ്പോര്‍ട്ട്.  എന്നാല്‍ ഇതേ ഡി. എം. ഒ ഉള്‍പ്പെട്ട മെഡിക്കല്‍ ബോര്‍ഡ് നടത്തിയ അന്വേഷണത്തില്‍ ഡോക്ടര്‍ക്കോ   ചികിത്‌സ നല്‍കുന്നതിലോ വീഴ്ച്ചയില്ലെന്നും റിപ്പോര്‍ട്ട് നൽകി.  ഈ റിപ്പോര്‍ട്ട് പൊലിസിന് കൈമാറിയതോടെ  കേസും അവസാനിപ്പിച്ചു. ഇതോടെയാണ് കുട്ടിയുടെ കുടുംബം മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments