കേരള പ്രവാസി സംഘം രാവണീശ്വരം വില്ലേജ് കൺവെൻഷനും വനിതാവേദി രൂപീകരണവും നടന്നു. പ്രവാസി സംഘം കാസർഗോഡ് ജില്ലാ സെക്രട്ടറി പി. വി. വിജയൻ ഉദ്ഘാടനം ചെയ്തു. രാവണീശ്വരം: കേരള പ്രവാസി സംഘം
രാവണീശ്വരം : വില്ലേജ് കൺവെൻഷനും വനിതാവേദി രൂപീകരണവും രാവണേശ്വരം മാക്കി അഴീക്കോടൻ ക്ലബ്ബിൽ വച്ച് നടന്നു. പ്രവാസി സംഘം കാസർഗോഡ് ജില്ലാ സെക്രട്ടറി പി. വി. വിജയൻ ഉദ്ഘാടനം ചെയ്തു. രാവണീശ്വരം വില്ലേജ് പ്രസിഡണ്ട് രാജൻ പാടിക്കാനം അധ്യക്ഷത വഹിച്ചു. പ്രവാസി സംഘം മുൻ സംസ്ഥാന കമ്മിറ്റി അംഗം രാജേന്ദ്രൻ കോളിക്കര, കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി പി. സുരേന്ദ്രൻ, ജില്ലാ കമ്മിറ്റി മെമ്പർ പി. മഞ്ജുനാഥൻ, പ്രവാസി സംഘം വനിതാവേദി സെക്രട്ടറി തങ്കമണി രാഘവൻ,ഏരിയ കമ്മിറ്റി മെമ്പർ ടി. ദാമോദരൻ, അഴീക്കോടൻ ക്ലബ്ബ് സെക്രട്ടറി എം. ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. പ്രവാസി സംഘം രാവണീശ്വരം വില്ലേജ് സെക്രട്ടറി ജിതേഷ് കോളിക്കര സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ. വി.രവീന്ദ്രൻ നന്ദിയും പറഞ്ഞു. വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ വേദിയും രൂപീകരിച്ചു. പ്രസിഡണ്ടായി ഉഷ രവീന്ദ്രനെയും സെക്രട്ടറിയായി ധന്യ അരവിന്ദനെയും വൈസ് പ്രസിഡണ്ടായി ദാക്ഷ നാരായണൻ, ജോയിന്റ് സെക്രട്ടറിയായി ജയ നിത്യാനന്ദൻ ട്രഷററായി സീന ജിതേഷ് എന്നിവരെയും തെരഞ്ഞെടുത്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments