*ഡി.വൈ.എഫ്.ഐ രാവണീശ്വരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ നാരായണൻ ഉദ്ഘാടനം ചെയ്തു. *
രാവണീശ്വരം : 2026നവംബർ 7 മുതൽ 2027 ജനുവരി മൂന്നുവരെ ഡിവൈഎഫ്ഐ രാവണീശ്വരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ കലാകായിക സാംസ്കാരിക പരിപാടികളോടുകൂടി നടത്തപ്പെടുന്ന ഗ്രാമോത്സവത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ചെഗുവേര നഗർ, ഒ റവുങ്കര യൂണിറ്റുകളുടെ സംയുക്ത ആഭിമുഖ്യത്തിൽ ചൂണ്ടയിടൽ മത്സരം സംഘടിപ്പിച്ചു. ചാമുണ്ഡിക്കൊന്ന് രാവണേശ്വരം റൂട്ടിലെ പാറക്കടവ് പാലത്തിനു സമീപം സംഘടിപ്പിച്ച ചൂണ്ടയിടൽ മത്സരം ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് വൈസ് പ്രസിഡണ്ട് ജയ നാരായണൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ഒറവുങ്കര യൂണിറ്റ് പ്രസിഡണ്ട് ബവിത്ത് അധ്യക്ഷത വഹിച്ചു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗം മനീഷ,രാവണേശ്വരംമേഖലാ സെക്രട്ടറി സുകേഷ് മാക്കി, രാവണേശ്വരം മേഖലാ പ്രസിഡണ്ട് രതീഷ് ഒറവുങ്കര, ഡി.വൈ.എഫ്.ഐ രാവണേശ്വരം മേഖലാ കമ്മിറ്റി അംഗം സജിത്ത്, സി.പി.ഐ.എം രാവണേശ്വരം ലോക്കൽ കമ്മിറ്റിയംഗങ്ങളായ ഒ.മോഹനൻ, സി.രവിഎന്നിവർ സംസാരിച്ചു ഒറവു ങ്കര യൂണിറ്റ് സെക്രട്ടറി എസ്. കെ. ജീഷ്മ സ്വാഗതംവും ഒറവുങ്കര നഗർ യൂണിറ്റ് പ്രസിഡണ്ട് വിഷ്ണു സുരേഷ് നന്ദിയും പറഞ്ഞു. വിജയികൾക്ക് കെ.യൂസഫ് സമ്മാനദാനം നടത്തി. പഴയകാല നാടൻ വിനോദങ്ങളെ തിരിച്ചുകൊണ്ടുവന്ന് എല്ലാവർക്കും ഒരുപോലെ സമൂഹത്തിൽ ഒത്തുചേരുന്നതിനുള്ള വേദി ഒരുക്കലിന്റെ ഭാഗമായി ഇത്തരം പഴയകാല നാടൻ രീതികളെ തിരിച്ചുകൊണ്ടുവന്ന് പുതു തലമുറയെ ഇത്തരം വിനോദങ്ങളുടെ ഭാഗമാക്കി മാരകമായ ലഹരികൾക്ക് പുറകെ പോകാതെ പഴമയുടെ ലഹരി നുണഞ്ഞ് സമൂഹത്തിന്റെ ഭാഗമാക്കുന്നതിന് വേണ്ടിയാണ് ഇത് പോലുള്ള രസകരമായ മത്സരങ്ങൾ സംഘടിപ്പിക്കുന്നത് എന്ന് സംഘാടകർ പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments