* അമേരിക്കൻ സെനറ്റിലെ ചരിത്രവിജയത്തിന് കോഴിക്കോടൻ മധുരം;**അബ്ദുൽ അൽ സഈദിൻ്റെ കുടുംബവേരുകൾ കോഴിക്കോട്..!*
കോഴിക്കോട് : അമേരിക്കൻ സെനറ്റിലേക്ക് ആദ്യമായി ചരിത്രവിജയം നേടി തെരഞ്ഞെടുക്കപ്പെട്ട മുസ്ലിമായ അബ്ദുൽ അൽ സഈദിന് കോഴിക്കോടുമായി ബന്ധം. ഈജിപ്ഷ്യൻ വംശജനായ അബ്ദുൽ അൽ സഈദിന്റെ ഭാര്യ സാറാ ജുകാകുവിന്റെ പിതാവിന്റെ സഹോദരനാണ് (എളാപ്പ) കോഴിക്കോട്ടെ വ്യവസായിയായ ജുകാകു അബ്ദുൽ മജീദ്.അബ്ദുൽ അൽ സഈദിൻ്റെ വിജയത്തിൽ കുടുംബത്തിന് വലിയ സന്തോഷമുണ്ടെന്ന് ജുകാകു അബ്ദുൽ മജീദ് മാധ്യമങ്ങളോട് പറഞ്ഞു. ഒരാഴ്ച മുമ്പ് സാറയെ വിളിച്ചപ്പോൾ വിജയസാധ്യത വളരെ കുറവാണെന്നാണ് പറഞ്ഞത്. അമേരിക്കയിൽ മുസ്ലിംകൾ മൊത്തം ജനസംഖ്യയുടെ 2.5 ശതമാനം മാത്രമാണ്. അതുകൊണ്ട് വിജയം അപ്രതീക്ഷിതമായിരുന്നെന്നും അനുഗ്രഹമായാണ് കാണുന്നതെന്നും ജുകാകു അബ്ദുൽ മജീദ് പറഞ്ഞു.കടുത്ത മത്സരമാണ് പ്രചാരണരംഗത്ത് നടന്നത്. പണം വാങ്ങാതെ ജനകീയ പിന്തുണയോടെയാണ് അബ്ദുൽ അൽ സഈദ് പ്രചാരണം നടത്തിയത്. പലസ്തീൻ വിഷയങ്ങളിൽ നിലപാടുകൾ തുറന്നുപറഞ്ഞതിനെത്തുടർന്ന് എതിരാളികളിൽ നിന്നും വലിയ രീതിയിലുള്ള പ്രചാരണങ്ങളും ആരോപണങ്ങളും നേരിടേണ്ടി വന്നു. അതെല്ലാം മറികടന്നാണ് അദ്ദേഹം വിജയം സ്വന്തമാക്കിയതെന്നും ജുകാകു അബ്ദുൽ മജീദ് പറഞ്ഞു.അമേരിക്കൻ രാഷ്ട്രീയത്തിലും സമൂഹത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. മുമ്പ് ഇസ്രായേലിൻ്റെ പിന്തുണയോ പണമോ ഇല്ലാതെ ജയിക്കുക പ്രയാസമായിരുന്നു. പക്ഷേ ഇപ്പോഴത്തെ യുവാക്കൾ മാറിയിട്ടുണ്ട്. അത് മുസ്ലിംകൾക്കടക്കം വലിയ ഗുണമാണ് ചെയ്തിരിക്കുന്നത്. അബ്ദുൽ അൽ സഈദിൻ്റെ വിജയം ഇന്ത്യയിലേത് അടക്കമുള്ള എല്ലാ മുസ്ലിംകൾക്കും വലിയ അഭിമാനമാണെന്നും ജുകാകു അബ്ദുൽ മജീദ് പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments