Breaking News

*രണ്ട് കുട്ടി നിയമം പുനഃപരിശോധിക്കണം ; സുപ്രീംകോടതി*

തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവർക്ക് വിലക്കേർപ്പെടുത്തുന്ന നിയമങ്ങളുടെ പ്രസക്തി നഷ്ടപ്പെട്ടതായി സുപ്രീംകോടതി. രാജ്യത്തെ ജനനനിരക്ക് ഗണ്യമായി കുറഞ്ഞ സാഹചര്യത്തിലാണു ചില സംസ്ഥാനങ്ങളില്‍ മാത്രം നിലനില്‍ക്കുന്ന ഈ നിയമങ്ങള്‍ പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ജസ്റ്റീസുമാരായ പി.എസ് നരസിംഹ, അലോക് ആരാധെ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചത്. ഇതുമായി ബന്ധപ്പെട്ട 2003-ലെ സുപ്രീംകോടതിയുടെ മുൻകാല വിധി പുനഃപരിശോധനയ്ക്കായി വിശാല ബെഞ്ചിന് വിട്ടു. മൂന്നാമതൊരു കുട്ടി ജനിച്ചതിന്റെ പേരില്‍ മഹാരാഷ്ട്ര വില്ലേജ് പഞ്ചായത്ത് നിയമപ്രകാരം അയോഗ്യയാക്കപ്പെട്ട മുൻ സർപഞ്ച് മംഗള ഭീംറാവുവിന്റെ ഹർജിയിലാണ് സുപ്രീംകോടതിയുടെ നിർണായക നടപടി. ഇവരുടെ അയോഗ്യത കോടതി റദ്ദാക്കി.*കോടതിയുടെ നിരീക്ഷണങ്ങള്‍*2003-ല്‍ ഇന്ത്യയുടെ ശരാശരി ജനനനിരക്ക് മൂന്ന് ആയിരുന്നത് നിലവില്‍ 1.9 ആയി കുറഞ്ഞിട്ടുണ്ട്. ഇത് ജനസംഖ്യ സ്ഥിരമായി നിലനിർത്താൻ ആവശ്യമായ 2.1 എന്ന മാതൃകാ നിരക്കിനേക്കാള്‍ താഴെയാണ്. ഇത്തരത്തിലുള്ള കർശന നിയമങ്ങള്‍ തുടരുന്നത് പൗരന്മാരുടെ പ്രത്യുല്പാദന സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ പ്രാതിനിധ്യത്തിനുള്ള അവകാശത്തെയും ഹനിക്കുന്നതാണ്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments