* വികസന-ജനക്ഷേമ പദ്ധതികളുടെ പ്രവർത്തന പുരോഗതി വിലയിരുത്തി മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റി.സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി യോഗം ഉദ്ഘാടനം ചെയ്തു*
ചെർക്കള : 2026-27 വർഷത്തെ ചെങ്കള ഗ്രാമ പഞ്ചായത്തിന്റെയും കാസറഗോഡ് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്ത് മെമ്പർമാരുടെയും വിവിധ വികസന-ജനക്ഷേമ ജനകീയ പദ്ധതികളുടെ അവലോകന യോഗം മുസ്ലിം ലീഗ് ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്നു. മുസ്ലീം ലീഗ് കാസറഗോഡ് ജില്ലാ പ്രവർത്തക സമിതി അംഗം സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പരിപാടിയുടെ ഉദ്ഘാടനം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജലീൽ എരുതുംകടവ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പരിധിയിൽ നടപ്പിലാക്കുന്ന വിവിധ ജനക്ഷേമ വികസന പദ്ധതികൾ, നിർമ്മാണ പ്രവർത്തനങ്ങൾ, സ്റ്റാട്ട്യുട്ടറി നടപടിക്രമങ്ങൾ എന്നിവയുടെ നിലവിലെ പുരോഗതി യോഗം വിശദമായി വിലയിരുത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വസന്തൻ അജക്കോട്, വൈസ് പ്രസിഡന്റ് ജാസ്മിൻ കബീർ ചെർക്കളം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷുക്കൂർ ചെർക്കളം, ഇഖ്ബാൽ ചേരൂർ, ഗ്രാമ-ബ്ലോക്ക്-ജില്ലാ പഞ്ചായത്ത് മെമ്പർമാരാർ എന്നിവർ പദ്ധതികളുടെ പുരോഗതി യോഗത്തിൽ വിശദീകരിച്ചു.ചടങ്ങിൽ മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി ട്രഷറർ സി ടി അഹമ്മദാലി, മുതിർന്ന നേതാക്കളായ ബേർക്ക അബ്ദുള്ളക്കുഞ്ഞി, മൂസ്സ ബി ചെർക്കള, ഇ അബൂബക്കർ, മണ്ഡലം കമ്മിറ്റി ഭാരവാഹികളായ എം എ എച്ച് മഹമൂദ്, ഖാസി അബ്ദുൽ റഹിമാൻ, നാസർ ചായിന്റടി, ഇഖ്ബാൽ ചേരൂർ, പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ എ അബൂബക്കർ ബേവിഞ്ച, ഖാദർ പാലോത്ത്, ഇഖ്ബാൽ ചായിന്റടി, ഒ പി ഹനീഫ പൈക്ക, സി എച്ച് അലി മാവിനക്കട്ട , ഹാരിസ് എം എസ് തുടങ്ങിയവർ സംബന്ധിച്ച് സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ ചെർക്കളം സ്വാഗതവും ട്രഷറർ ബി എം എ ഖാദർ നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments