Breaking News

*‘പിഎം ശ്രീ: ദുർബല നിമിഷത്തിൽ അബദ്ധത്തിൽ ഒപ്പിട്ടുപോയി’; ​തെറ്റുപറ്റിയെന്ന് തുറന്നുസമ്മതിച്ച് ടി.പി. രാമകൃഷ്ണൻ*

കോഴിക്കോട് : പി.എം. ശ്രീ (PM SHRI) പദ്ധതിയിൽ കേരളം ഒപ്പിട്ടത് ഒരു ദുർബല നിമിഷത്തിലാണെന്നും അത് ചെയ്തത് ശരിയായില്ലെന്നും എൽ.ഡി.എഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
അബദ്ധത്തിലാണ് ഒപ്പിട്ടുപോയതെന്നും അദ്ദേഹം തുറന്നുസമ്മതിച്ചു.

 ആയിരക്കണക്കിന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യമുണ്ടായതിനാലും കേന്ദ്ര സഹായം ആവശ്യമായതിനാലുമാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്ന് ടി.പി. രാമകൃഷ്ണൻ വിശദീകരിച്ചു. എന്നാൽ ചെയ്തത് ശരിയായില്ലെന്നാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ സ്കൂളുകളും അടിസ്ഥാന സൗകര്യങ്ങളും ഇതിനോടകം തന്നെ ബഹുദൂരം മുന്നോട്ടുപോയതിനാൽ പി.എം. ശ്രീ പദ്ധതി സംസ്ഥാനത്തിന് പ്രധാനപ്പെട്ട ഒരു വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, എൽ.ഡി.എഫ് കൺവീനറുടെ പ്രസ്താവനയിൽ പ്രതികരിച്ച് സി.ഐ.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും രംഗത്തെത്തി. ടി.പി. രാമകൃഷ്ണൻ പറഞ്ഞതിൽ കൂടുതൽ കാര്യങ്ങൾ കൂട്ടിച്ചേർക്കേണ്ടതില്ലെന്നും, സി.പി.ഐയുടെ നിലപാട് ശരിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കിയത് വളരെ നല്ലൊരു നിലപാടാണെന്നും ബിനോയ് വിശ്വ കൂട്ടിച്ചേർത്തു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments