Breaking News

*ഉപ്പളയില്‍ ബസ് ജീവനക്കാരന്റെ ക്രൂരമര്‍ദനം: വ്യാപാരിക്ക് ഗുരുതര പരിക്ക്; പ്രതിഷേധം ശക്തം.*

ഉപ്പള : തിരക്കേറിയ ഉപ്പള ബസ് സ്റ്റാന്‍ഡില്‍ വ്യാപാരിക്ക് നേരെ ബസ് ഡ്രൈവറുടെ ക്രൂരമായ ആക്രമണം. സ്റ്റാന്റില്‍ സ്റ്റാന്‍ഡേര്‍ഡ് ബേക്കറി എന്ന സ്ഥാപനം നടത്തുന്ന അബ്ദുള്ളയ്ക്കാണ് മര്‍ദനമേറ്റത്. തലയ്ക്കും ശരീരത്തിനും ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടന്‍ തന്നെ നാട്ടുകാരും മറ്റ് വ്യാപാരികളും ചേര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാള്‍ ഇപ്പോള്‍ വിദഗ്ധ ചികിത്സയിലാണ്. കാസര്‍കോട് ഭാഗത്തുനിന്നും ഉപ്പളയിലേക്ക് വരികയായിരുന്ന 'ഗജനാന' എന്ന സ്വകാര്യ ബസിലെ ഡ്രൈവറാണ് അക്രമത്തിന് പിന്നില്‍. സ്റ്റാന്റില്‍ വെച്ചുണ്ടായ നിസ്സാര തര്‍ക്കമാണ് പിന്നീട് അതിക്രമത്തിലേക്ക് വഴിമാറിയതെന്നാണ് പ്രാഥമിക വിവരം. വ്യാപാരിയെ ക്രൂരമായി മര്‍ദിച്ച ശേഷം സ്വയം രക്ഷപ്പെടാനും സംഭവം വഴിതിരിച്ചുവിടാനുമായി അക്രമിയായ ഡ്രൈവര്‍ സ്വന്തം ബസിന്റെ മുന്‍വശത്തെ ചില്ല് സ്വയം അടിച്ചുതകര്‍ത്ത നിലയിലാണെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തെ തുടര്‍ന്ന് ഉപ്പള ടൗണിലും പരിസരങ്ങളിലും വ്യാപാരികളുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. നിരന്തരം അക്രമസംഭവങ്ങളും സംഘര്‍ഷങ്ങളും അരങ്ങേറുന്ന ഉപ്പള ബസ് സ്റ്റാന്‍ന്റില്‍ ആവശ്യത്തിന് പൊലീസ് സുരക്ഷയില്ലെന്നതാണ് വ്യാപാരികളുടെ പ്രധാന പരാതി. ഏറ്റവും കുറഞ്ഞത് പത്ത് പൊലീസുകാരുടെയെങ്കിലും സേവനം ഉറപ്പാക്കേണ്ട ബസ് സ്റ്റാന്റിലെ പൊലീസ് എയ്ഡ് പോസ്റ്റില്‍ നിലവില്‍ രണ്ട് പേര്‍ മാത്രമാണ് ഡ്യൂട്ടിയിലുള്ളത്. ആവശ്യത്തിന് പൊലീസുകാരില്ലാത്തത് കാരണം അക്രമികള്‍ക്കും സാമൂഹ്യവിരുദ്ധര്‍ക്കും സ്റ്റാന്‍ഡില്‍ യാതൊരു ഭയവുമില്ലാത്ത അവസ്ഥയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. എയ്ഡ് പോസ്റ്റിലെ പൊലീസ് അംഗബലം ഉടന്‍ വര്‍ധിപ്പിക്കണമെന്നും, വ്യാപാരിയെ ആക്രമിച്ച ബസ് ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് കര്‍ശന നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിfതി ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്.qzq


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments