Breaking News

*ക്രോംപ്ടൺ സമൃദ്ധിയുടെ നാല് ദിവസത്തെ പരിശീലന പരിപാടിക്ക് സിറ്റി ടവറിൽ തുടക്കമായി*

കാസർഗോഡ് : HVACR എംപ്ലോയീസ് അസോസിയേഷന്റെയും ക്രോംപ്ടൺ സമൃദ്ധിയുടെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന നാല് ദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് കാസർഗോഡ് സിറ്റി ടവറിൽ തുടക്കമായി.“Upskill, Uplift, Transform” എന്ന സന്ദേശവുമായി സംഘടിപ്പിക്കുന്ന പരിശീലന പരിപാടി HVACR മേഖലയിലെ ജീവനക്കാരുടെ സാങ്കേതിക പരിജ്ഞാനവും തൊഴിൽ നൈപുണ്യവും വർധിപ്പിക്കുന്നതിനും പുതിയ സാങ്കേതിക വിദ്യകളിൽ കൂടുതൽ പ്രാവീണ്യം നേടുന്നതിനും ലക്ഷ്യമിടുന്നു.സംസ്ഥാന കമ്മിറ്റി അംഗം കിഷോർ കുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കാസർഗോഡ് ജില്ലാ പ്രസിഡന്റ് അമീർ അലി, ജില്ലാ സെക്രട്ടറി നിജേഷ് കുമാർ, ജില്ലാ ട്രഷറർ, അഷ്റഫ് സി.സി. എന്നിവർ പങ്കെടുത്തു.ക്രോംപ്ടൺ സമൃദ്ധിയുടെ പരിശീലനത്തിന്റെ ഭാഗമായി ട്രെയിനർ അബ്ദുറഹ്മാൻ ക്ലാസുകൾക്ക് നേതൃത്വം നൽകി. HVACR എംപ്ലോയീസ് അസോസിയേഷനിലെ അംഗങ്ങൾക്ക് വിദഗ്ധ പരിശീലന ക്ലാസുകളിൽ പങ്കെടുക്കാനും പുതിയ സാങ്കേതിക അറിവുകളും തൊഴിൽപരമായ നൈപുണ്യങ്ങളും സ്വായത്തമാക്കാനും ഇതിലൂടെ അവസരം ലഭിച്ചു.നാല് ദിവസങ്ങളിലായി വിവിധ സാങ്കേതിക വിഷയങ്ങളിൽ പരിശീലനവും പ്രായോഗിക അറിവുകളും നൽകുന്ന ഈ പരിപാടി HVACR മേഖലയിലെ ജീവനക്കാരുടെ തൊഴിൽ മികവ് ഉയർത്തുന്നതിനുള്ള മികച്ച അവസരമായി മാറും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments