*ആക്റ്റ് പുരസ്കാരം പ്രശസ്ത ചലച്ചിത്ര നടി ശാന്തകുമാരിക്ക്*
300 ൽ പരം ചലച്ചിത്രങ്ങളിൽ അഭിനയിച്ച ഈ സ്വഭാവ നടി സിനിമയിൽ സജീവമാകുന്നതിന് മുമ്പ് നിരവധി പ്രൊഫഷണൽ അമേച്ചർ നാടകങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രേതാലയം,ലയഭംഗം,ജ്വാലനം എന്നീ നാടകങ്ങളിലെ ഇവരുടെ അഭിനയം ഏറെ ശ്രദ്ധേയമായിരുന്നു
തുടർന്ന് സിനിമയിൽ സജീവമായ ഇവർക്ക് 1977-ൽ പുറത്തിറങ്ങിയ പി എ ബക്കർ സംവിധാനം ചെയ്ത ചുവന്ന വിത്തുകൾ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്കാരം ലഭിക്കുകയുണ്ടായി
എം ടി വാസുദേവൻ നായരുടെ ബന്ധനം, പി എ ബക്കറിൻ്റെ മണിമുഴക്കം,ബോബൻ കുഞ്ചാക്കോയുടെ പാലാട്ട് കുഞ്ഞിക്കണ്ണൻ, ബാലു കിരിയത്തിന്റെ അരിക്കാരി അമ്മു, ബാലചന്ദ്രമേനോന്റെ ഇഷ്ടമാണ് പക്ഷേ, അണിയാത്ത വളകൾ, പത്മരാജന്റെ പെരുവഴിയമ്പലം, ഭരതന്റെ ലോറി എന്നിവ ഇവർ അഭിനയിച്ച പ്രധാന ചലച്ചിത്രങ്ങളിൽ ചിലതാണ്.
സ്വഭാവ നടി എന്ന നിലയിൽ മലയാള ചലച്ചിത്രരംഗത്ത് തന്റേതായ സ്ഥാനം നേടിയ പ്രിയങ്കരിയായ ചലച്ചിത്ര താരം ശാന്തകുമാരിയാണ് 2026 ലെ ആക്റ്റ് പുരസ്കാര ജേതാവ്

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments