Breaking News

*കേരളവിഷൻ ഓപ്പറേറ്റേഴ്‌സ് ബിസിനസ് മീറ്റ് സംഘടിപ്പിച്ചു*.

കാഞ്ഞങ്ങാട് : കേബിൾ ടിവി, ബ്രോഡ്ബാൻഡ്, സോളാർ മേഖലകളിലെ കൂട്ടായ്മയും ബിസിനസ് വളർച്ചയും ലക്ഷ്യമിട്ട് സി.ഒ.എ., സി.സി.എൻ, ജെപ്സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ‘ കോംപിറ്റ്, കണക്റ്റ്, ഗ്രോ’ എന്ന പേരിൽ ഓപ്പറേറ്റേഴ്സ് ബിസിനസ് മീറ്റും സോളാർ ഗ്രോത്ത് മീറ്റ് 2026’ പരിപാടിയും സംഘടിപ്പിച്ചു.കാഞ്ഞങ്ങാട് രാജ് റെസിഡൻസിയിൽ നടന്ന ഓപ്പറേറ്റേഴ്സ് ബിസിനസ് മീറ്റ്  സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹനും സോളാർ ഗ്രോത്ത് മീറ്റ് 2026 നഗരസഭാ ചെയർമാൻ വി.വി. രമേശനും ഉദ്ഘാടനം ചെയ്തു. സിസിഎന്‍ ചെയര്‍മാന്‍ കെ പ്രദീപ് കുമാര്‍, സിഒഎ ജില്ലാ സെക്രട്ടരി ഹരീഷ് പി നായര്‍ എന്നിവര്‍ ബിസിനസ് വളര്‍ച്ചാ പ്രഖ്യാപനം നടത്തി. ജില്ലാ പ്രസിഡണ്ട് വി വി മനോജ് കുമാര്‍ അധ്യക്ഷനായി. സിസിഎന്‍ ടെക്‌നിക്കല്‍ അഡൈ്വസര്‍ എം. അബ്ദുള്‌ള കുഞ്ഞി ഓപ്പണ്‍ഫോറത്തിന് നേതൃത്വം നല്‍കി. സിഒഎ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം ഷുക്കൂര്‍ കോളിക്കര, സംസ്ഥാന കമ്മറ്റി അംഗം എം. ലോഹിതാക്ഷന്‍, ജില്ലാ ട്രഷറര്‍ പി വിനോദ്, മേഖലാ സെക്രട്ടരിമാരായ പി ആര്‍ ജയചന്ദ്രന്‍, പാര്‍ത്ഥസാരഥി, ഫൈസല്‍ ഉസ്മാന്‍, പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടരി ഹരീഷ് പി നായകര്‍ സ്വാഗതവും സിസിഎന്‍ മാനേജിംഗ് ഡയയറക്ടര്‍ ടി വി മോഹനന്‍ നന്ദിയും പറഞ്ഞു. വന്‍കിട കോര്‍പ്പറേറ്റുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെയും മോഹന വാഗ്ദാനങ്ങളെയും കുറിച്ച് ഓപ്പറേറ്റര്‍മാരില്‍ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് കംപ്ലീറ്റ് കണക്ട് ഗ്രൊ എന്ന വിഷയത്തില്‍ ബിസിനസ്‌ക്ലാസ്സും സോളാര്‍ ഗ്രോത്ത് മീറ്റ് പരിപാടിയിൽ ജെപ്സ് എം.ഡി. നിതീഷ് സി.വി. അദ്ധ്യക്ഷത വഹിച്ചു. സിഒഎ സംസ്ഥാന പ്രസിഡണ്ട് പ്രവീണ്‍ മോഹന്‍ മുഖ്യാതിഥിയായി. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.പടം :ഫോട്ടോ : കേരളവിഷൻ ഓപ്പറേറ്റേഴ്‌സ് ബിസിനസ് മീറ്റ് സി.ഒ.എ. സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉൽഘാടനം ചെയ്യുന്നു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments