Breaking News

*അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലെങ്കിൽ എന്തു സംഭവിക്കും? ബാങ്കുകളുടെ നിയമങ്ങൾ *

അക്കൗണ്ടിൽ മിനിമം ബാലൻസ് ഇല്ലാതെനിങ്ങളുടെ പണം പിഴയായിപോകുന്നുണ്ടോ? അത്തരത്തിൽ നിരവധിതുക പിഴയായിനഷ്ടപ്പെടുത്തിയവരാണോ നിങ്ങൾ?എന്നാൽ മുൻകൂട്ടി മുന്നറിയിപ്പില്ലാതെബാങ്കുകൾക്ക് അക്കൗണ്ടിൽ മിനിമംബാലൻസ് ഇല്ലാത്തതിന്റെ പേരിൽ പിഴചുമത്താൻ പറ്റില്ലെന്നാണ് നിയമം.അതിന് പുറമെ മിനിമം ബാലൻസിന്വീഴ്ച വരുത്തിയതിൽ നിന്ന്ആനുപാതികമായി മാത്രമേ പണംപിടിച്ചെടുക്കാൻ പാടുള്ളൂവെന്നആർ.ബി.ഐ നിർദേശവുമുണ്ട്.നിശ്ചയിച്ച മിനിമം ബാലൻസിൽ താഴേക്ക്അക്കൗണ്ട് പോകുന്ന ഘട്ടങ്ങളിൽഎസ്.എം.എസ്, ഇമെയിൽഎന്നിവയിലൂടെ ബാങ്ക് അധികൃതർമുന്നറിയിപ്പ് നൽകണം. അക്കൗണ്ട്ഉടമയ്ക്ക് കുറഞ്ഞത് ഒരു മാസത്തെനോട്ടീസ് പിരിയഡ് നൽകണമെന്നാണ്ആർ.ബി.ഐ നിയമം. ഈ സമയത്തിന്ശേഷവും മിനിമം ബാലൻസ്നിലനിർത്താനായില്ലെങ്കിൽ മാത്രമേപെനാൽറ്റി ഈടാക്കാനാകൂ. ഇതിന്പുറമെ സേവിങ് അക്കൗണ്ടുകൾ മിനിമംബാലൻസ് കാരണത്താൽ ഒരിക്കലും നെഗറ്റീവാകാനും പാടില്ല. ഉദാഹരണത്തിന് അക്കൗണ്ടിൽ നിലനിർത്തേണ്ട മിനിമം ബാലൻസ് 10,000 രൂപയാണെന്നും പ്രതിമാസ ബാലൻസ് 7000 രൂപ മാത്രമാണെന്നും കരുതുക. ഇവിടെ 3000 രൂപയുടെ കുറവാണ് വരുന്നത്. ഇത്തരം സംഭവങ്ങളിൽ 150 രൂപയാണ് പിഴയെന്ന് ബാങ്ക് തീരുമാനിച്ചാൽ ആ തുക നഷ്ടമാവും. എന്നാൽ ഏകപക്ഷീയമായി ബാങ്കിന് നിങ്ങളുടെ പണം പിടിച്ചെടുക്കാൻ സാധിക്കില്ല.എന്നാൽ മുന്നറിയിപ്പില്ലാതെ പല സമയങ്ങളിൽ കൃത്യമല്ലാത്ത തുക ചില ബാങ്കുകൾ പിടിക്കുന്നതായി ഉപഭോക്താക്കൾ നിരന്തരമായി പരാതി പറയുന്നുണ്ട്. ഇത്തരത്തിൽ ബങ്ക് തുക പിടിക്കുകയാണെങ്കിൽ ആദ്യം ബാങ്കിൽ പരാതി പറയണം. ബാങ്കിൽ പറഞ്ഞിട്ടും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ഓംബുഡ്സ്മാനെ പരാതിയുമായി സമീപിക്കാം.*പണം കിട്ടാൻ എന്തു ചെയ്യണം?*1. സ്വന്തം ബാങ്കിൽ പരാതി പറയുകയാണ് ആദ്യം ചെയ്യേണ്ടത്. ബാങ്കിന്റെ ആപ്പ് മുഖേനയും ബ്രാഞ്ചിൽ നേരിട്ടെത്തിയോ പരാതി സമർപ്പിക്കാം. പിഴ തുക പിടിച്ച ദിവസം എന്നിവ അടങ്ങിയ വിവരങ്ങൾ നൽകണം.2. ബാങ്കിൽ പരാതി നൽകി 30 ദിവസം കഴിഞ്ഞിട്ടും പരിഹാരമായിട്ടില്ലെങ്കിൽ റിസർബാങ്ക് ഓംബുഡ്‌സ്‌മാനെ സമീപിക്കാം. നേരത്തെ ബാങ്കിന് നൽകിയ പരാതി, റഫൻസ് നമ്പർ. അക്കൗണ്ട് സ്റ്റേറ്റ്മെന്റ് എന്നിവ നൽകണം.എസ് ബി ഐ സാധാരണ സേവിംഗ് ബാങ്ക് അക്കൗണ്ടുകളും- സീറോ ബാലൻസ്- പിഴയില്ലകനറാ ബാങ്ക്, പി.എൻ.ബി, ബാങ്ക് ഓഫ് ബറോഡ, യൂനിയൻ ബാങ്ക്- സാധാരണ സേവിംഗ് ബാങ്ക് അക്കൗണ്ട്- പിഴയില്ലഐ.സി.ഐ.സി- മെട്രോ/നഗരം- 15,000-100+ കുറവുള്ള തുകയുടെ 5%ഐ.സി.ഐ.സി- ഗ്രാമം- 2,500- 100+ കുറവുള്ള തുകയുടെ 5%എച്ച്.ഡി.എഫ്.സി- നഗരം- 10,000- 150-600+ ജി.എസ്.ടി.എച്ച്.ഡി.എഫ്.സി ഗ്രാമം- 2500-150-450+ ജി.എസ്.ടി.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments