Breaking News

*രാജ്യം ഭയപ്പെട്ടത് സംഭവിക്കാന്‍ പോവുന്നു, തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കം,ഇന്ത്യാ സഖ്യത്തിന് തിരിച്ചടി, ബിജെപിക്ക് പിന്തുണയുമായി എൻസിപിയും*

ന്യൂഡല്‍ഹി: രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള നീക്കവുമായാണ് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ചുചേര്‍ക്കുന്നതെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യം ഭയപ്പെട്ടത് സംഭവിക്കാന്‍ പോവുകയാണ്. വനിതാ സംവരണത്തിന്റെ പേരില്‍ ഇന്ത്യയുടെ തെരഞ്ഞെടുപ്പ് ഭൂപടം അട്ടിമറിക്കാനുള്ള മണ്ഡല പുനര്‍നിര്‍ണ്ണയ ബില്‍ പാസ്സാക്കാന്‍ വേണ്ടി നവംബര്‍ 30ന് പ്രത്യേക പാര്‍ലമെന്റ് സമ്മേളനം ചേരാന്‍ പോവുകയാണ് -ജോണ്‍ ബ്രിട്ടാസ് പറഞ്ഞു.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായ ഒരുപാട് മാര്‍ഗ്ഗങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തിക്കൊണ്ടിരുന്നതെന്ന് എംപി ചൂണ്ടിക്കാട്ടി.മണ്ഡല പുനർനിർണയ ബില്ലിന് പിന്തുണ പ്രഖ്യാപിച്ച് ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി (എസ്.പി). ലോക്‌സഭാ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനും മണ്ഡലങ്ങൾ പുനർനിർണയിക്കാനുമുള്ള കേന്ദ്ര സർക്കാർ നീക്കത്തെ പിന്തുണക്കാനാണ് പാർട്ടിയുടെ തീരുമാനം. നവംബർ 30 മുതൽ ഡിസംബർ മൂന്നുവരെ നടക്കുന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ലിനെ പിന്തുണക്കുമെന്ന് പാർട്ടി നേതാവ് ജിതേന്ദ്ര അവ്ഹാദ് അറിയിച്ചു. പാർട്ടി അധ്യക്ഷൻ ശരദ് പവാറുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. എല്ലാറ്റിനും കാര്‍മ്മികത്വം വഹിച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ്. ഇപ്പോഴത്തെ രൂപത്തില്‍ തെരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ അടുത്ത തവണ തോല്‍ക്കുമെന്ന് ബിജെപിക്ക് അറിയാം. അതുകൊണ്ട് ഭരണകക്ഷിക്ക് മുന്‍തൂക്കമുള്ള ഇടങ്ങളില്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ വേണ്ടിയുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിലൂടെ അവര്‍ ലക്ഷ്യമിടുന്നത്. ഇത് നടപ്പിലായാല്‍ ഇന്ത്യന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്നായിരിക്കും. ആരൊക്കെ ബിജെപിയുടെ മാനിപുലേഷനും കുതന്ത്രങ്ങള്‍ക്കും വിധേയമായാലും ഇടതുപക്ഷ പാര്‍ട്ടികള്‍ ഈ നീക്കത്തെ ശക്തമായി എതിര്‍ക്കും.പാര്‍ലമെന്റില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം സംഘടിപ്പിക്കാന്‍ വേണ്ടി അവിശുദ്ധമായിട്ടുള്ള ഒട്ടേറെ മാര്‍ഗ്ഗങ്ങള്‍ ഈ സര്‍ക്കാര്‍ അവലംബിച്ചു കൊണ്ടിരിക്കുകയായിരുന്നു. നമ്മുടെ വ്യവസായിക ബിസിനസ് മേഖലയിലൊക്കെ പരിചിതമായിട്ടുള്ള ചില പദാവലികള്‍ ഉണ്ട്. അമാല്‍ഗമേഷന്‍, മേര്‍ജര്‍, അക്വിസിഷന്‍, ബൈ ഔട്ട്. ഇതൊക്കെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നു. എത്രയോ രാഷ്ട്രീയ പാര്‍ട്ടികളെ പിളര്‍ത്തി മേര്‍ജ് ചെയ്തു. ആം ആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന, അവസാനം തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രധാനപക്ഷത്തെ പിളര്‍ത്തിയെടുത്തിട്ട് ആരും കേള്‍ക്കാത്ത എന്‍സിപിഐ എന്ന് പറഞ്ഞ ഒരു പാര്‍ട്ടിയില്‍ ഇവര്‍ ലയിപ്പിച്ചു. എല്ലാം അമിത് ഷായാണ് പിന്നില്‍ കളിച്ചത്.ആനുപാതിക വര്‍ധന എന്ന് പറയുമ്പോള്‍ നമ്മള്‍ പെട്ടെന്ന് വിചാരിക്കും 20, 30 ആവുമല്ലോ എന്ന്. അതല്ലെങ്കില്‍ യുപിയുടെ 80, 120 ആവുമല്ലോ എന്ന്. അപ്പോള്‍ ആനുപാതികമല്ലേ, നമുക്ക് നഷ്ടമില്ലല്ലോ എന്ന് വിചാരിക്കും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ പ്രൊപോര്‍ഷന്‍ ആനുപാതികമല്ല, അബ്‌സല്യൂട്ട് നമ്പര്‍ ആണ് പ്രധാനം. ഒരാളുടെ ഭൂരിപക്ഷം ഉണ്ടെങ്കില്‍ അതാണ് ഭൂരിപക്ഷം. അപ്പോള്‍ മൂന്നോ നാലോ അഞ്ചോ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ വിചാരിച്ചു കഴിഞ്ഞാല്‍ ആര് ഇന്ത്യ ഭരിക്കണമെന്ന് തീരുമാനിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം സംജാതമാകും. അതുകൊണ്ടാണ് നമ്മളൊക്കെ ഈ മണ്ഡല പുനര്‍നിര്‍ണ്ണയ ബില്ലിനെ എതിര്‍ത്തത്. പക്ഷേ ഇവര്‍ മണ്ഡല പുനര്‍നിര്‍ണ്ണയത്തെ വനിതാ സംവരണവുമായിട്ട് കൂട്ടിയിണക്കി.പ്രതിപക്ഷം കൃത്യമായി പറഞ്ഞ ഒരു കാര്യമുണ്ട്. ഇപ്പോഴുള്ള ലോക്‌സഭയുടെ 543 സീറ്റ് വെച്ചിട്ട് വനിതാ സംവരണം നടപ്പിലാക്കണം. അവര്‍ക്ക് അത് പറ്റില്ല. കാരണം, ഇപ്പോഴത്തെ രൂപത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ഇവര്‍ തോല്‍ക്കുമെന്നറിയാം. അതുകൊണ്ട് ഇവര്‍ക്ക് സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ കൂടുതല്‍ എംപിമാരെ സൃഷ്ടിച്ചെടുക്കാനുള്ള ഒരു ബോധപൂര്‍വ്വമായ ശ്രമമാണ് ഈ മണ്ഡല പുനര്‍നിര്‍ണ്ണയത്തിലൂടെ സാധ്യമാക്കാന്‍ ശ്രമിക്കുന്നത്. എന്തായാലും ഇത് നടപ്പിലായി കഴിഞ്ഞാല്‍ അത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായി അവസാനിക്കും. ഇനി പാര്‍ലമെന്ററി ഡെമോക്രസി എന്നൊക്കെ പറഞ്ഞിട്ട് നമുക്ക് മേനി നടിക്കാന്‍ പറ്റില്ല -ജോണ്‍ ബ്രിട്ടാസ് സമൂഹമാധ്യമ ലൈവ് വീഡിയോയില്‍ പറഞ്ഞു.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments