മടിയൻ ജവാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു. ശ്രീപാർവ്വതി കൈകൊട്ടി കളി സംഘം തൃക്കരിപ്പൂർ ഒന്നാം സ്ഥാനം നേടി.
കാഞ്ഞങ്ങാട് : ഒരു ദേശത്തിന്റെ കലാകായിക സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ച മടിയൻ ജവാൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൂത്തുപറമ്പ് രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് കണ്ണൂർ കാസർഗോഡ് ജില്ലകളിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് കൈകൊട്ടിക്കളി മത്സരം സംഘടിപ്പിച്ചു. 7 പ്രമുഖ ടീമുകൾ മാറ്റുരച്ച കൈകൊട്ടിക്കളി മത്സരത്തിൽ ശ്രീ പാർവ്വതി കൈകൊട്ടിക്കളി സംഘം തൃക്കരിപ്പൂർ ഒന്നാം സ്ഥാനം നേടി. ജോളി യൂത്ത് സെന്റർ അടോട്ട് രണ്ടാം സ്ഥാനവും സർഗ്ഗ ചേതന കുറുന്തൂർ മൂന്നാം സ്ഥാനവും നേടി. സമാപന പരിപാടിയിൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി. കെ മഞ്ജിഷ സമ്മാനങ്ങൾ വിതരണം ചെയ്തു. ഒന്നാം സ്ഥാനക്കാർക്കുള്ള സമ്മാനത്തുക ജവാൻ മടിയൻ പ്രവാസി കൂട്ടായ്മയും ട്രോഫി കണ്ണോത്ത് വീട് ഭാരതിയുടെ സ്മരണയ്ക്ക് മക്കളുമാണ് സ്പോൺസർ ചെയ്തത്. രണ്ടാം സ്ഥാനക്കാർക്ക് സമ്മാനത്തുക സൺഡേ സ്പോർട്സ് മടിയനും ട്രോഫി താനത്തിങ്കാൽ കുഞ്ഞമ്പുവിന്റെ സ്മരണയ്ക്ക് മകൻ അനിൽകുമാറും നൽകി. മൂന്നാം സ്ഥാനക്കാർക്കുള്ള സമ്മാന സമ്മാനത്തുക വടക്കൻ ടൂർഹബ് സ്പോൺസർ ചെയ്തു. ട്രോഫി എ. വി.മധുവിന്റെ സ്മരണയ്ക്ക് ആൽത്തറക്കാൽ സുഹൃത്തുക്കൾ നൽകി. ബി.ഗംഗാധരൻ, അജിത്ത് ബാലൻ, വി. രാജൻ, എ. വി. പവിത്രൻ,രഞ്ജിത്ത് കൂളിക്കാട് എന്നിവരും വിവിധ സമ്മാനങ്ങളും ട്രോഫികളും ഉപഹാരങ്ങളും വിതരണം ചെയ്തു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa
No comments