Breaking News

രാവണീശ്വരം അരുണോദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹെഡ്ലൈറ്റ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ' അരുണോദയ സെവൻസിന്' തുടക്കമായി.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ഉദ്ഘാടനം ചെയ്തു.

രാവണീശ്വരം :  നാഗിൽ ഗംഗാധരൻ, ആർ.കുഞ്ഞിരാമൻ ആലക്കോട് നാരായണൻ ആലക്കാ ട് എന്നിവരുടെ സ്മരണയ്ക്ക് വേണ്ടിയുള്ള ഫെഡ് ലൈറ്റ് സെവൻസ് ഫുട്ബോൾ അരുണോദയ സെവൻസ് ആരംഭിച്ചു. അരുണോദയ സെവൻസിലെ ഒന്നാം സ്ഥാനക്കാർക്ക്  അരുണോദയ രാവണീശ്വരം യു.എ.ഇ കമ്മിറ്റി ക്യാഷ് അവാർഡ് സ്പോൺസർ ചെയ്യും രണ്ടാം സ്ഥാനക്കാർക്കുള്ള ക്യാഷ് അവാർഡ് വി രാജന്റെ സ്മരണയ്ക്കായി കുടുംബം നൽകും. സെവൻസിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം നിർവഹിച്ചു. ക്ലബ്ബ് ക്ലബ്ബിന്റെ ജേഴ്സിയുടെ പ്രകാശനവും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് നിർവഹിച്ചു.സംഘാടകസമിതി ചെയർമാൻ ടി. ശശിധരൻ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം. കെ. സബീഷ് ലോഗോ പ്രകാശനം നടത്തി. സി.പി.ഐ.എം രാവണേശ്വരം ലോക്കൽ സെക്രട്ടറി കെ രാജേന്ദ്രൻ, അജാനൂർ  പഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.ദാമോദരൻ, സി.പി.ഐ.എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഒ.മോഹനൻ, പി. എ ശകുന്തള, പൊടിപള്ളം ബ്രാഞ്ച് സെക്രട്ടറി എം.സുരേഷ്, യു എ ഇ  കമ്മിറ്റി അംഗം എ.കെ.പ്രസാദ് എന്നിവർ സംസാരിച്ചു. സംഘാടക സമിതി കൺവീനർ പി സനൽകുമാർ സ്വാഗതവും ക്ലബ്ബ് കമ്മിറ്റി അംഗം രാജു നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിന്റെ ഭാഗമായി ക്ലബ്ബ് പ്രവർത്തകരുടെ കൈകൊട്ടിക്കളിയും ഗ്രൗണ്ടിൽ അരങ്ങേറി. സെവൻസിന്റെ സമ്മാനദാനവും സമാപന ഉദ്ഘാടനവും സി.പി.ഐ.എം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി അഡ്വക്കേറ്റ് കെ. രാജ്മോഹൻ നിർവഹിക്കും.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments