Breaking News

* തച്ചങ്കരിയുടെ ആശുപത്രി വാസം കള്ളത്തരമോ *

എറണാകുളം : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ.തച്ചങ്കരിയുടെ ആശുപത്രിവാസത്തിലെ സത്യസന്ധത സംശയിച്ച്‌ ഹൈക്കോടതി. ജയില്‍ സെല്ലില്‍ കിടക്കുന്നത് ഒഴിവാക്കാനുള്ള ഗിമ്മിക്കായിരുന്നോയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ജസ്റ്റിസ് എ.ബദറുദ്ദീൻ പറഞ്ഞു. അസുഖങ്ങള്‍ ചൂണ്ടിക്കാട്ടി ജയില്‍ ആശുപത്രിയില്‍ അഡ്മിറ്റായതിലെ വസ്തുത പരിശോധിക്കും. ജാമ്യം ലഭിച്ചയുടൻ തച്ചങ്കരി വിദേശത്ത് ജോലിയില്‍ പ്രവേശിക്കാൻ അനുമതി തേടിയിരുന്നു. തുടർന്നാണ് കോടതി സംശയം ഉന്നയിച്ചത്. ജയിലിലെത്തിയ സെപ്തംബർ 17 മുതല്‍ മോചിതനായ ഒക്ടോബർ 15 വരെ ആശുപത്രിയിലായിരുന്നു. ജയിലിലായിരുന്നപ്പോള്‍ പതിനായിരം രോഗം. ഒരുദിവസംപോലും സെല്ലില്‍ കിടന്നിട്ടില്ല. പുറത്തിറങ്ങിയപ്പോള്‍ വിദേശജോലിക്ക് പ്രാപ്തനാണെന്നു പറയുന്നു. ഇത് കടുത്ത വൈരുദ്ധ്യമാണ്. വേണ്ടിവന്നാല്‍ ജാമ്യം റദ്ദാക്കാൻ മടിക്കില്ലെന്നും കോടതി വാക്കാല്‍പ്പറഞ്ഞു. കോടതി നിർദ്ദേശപ്രകാരം മെഡിക്കല്‍ റിപ്പോർട്ട് പൂജപ്പുര സെൻട്രല്‍ ജയില്‍ സൂപ്രണ്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു. 2009-ല്‍ ബൈപ്പാസ് സർജറിക്ക് വിധേയനായ തച്ചങ്കരിക്ക് ഹൃദ്രോഗം, ശ്വാസതടസം, സോറിയാസിസ് തുടങ്ങിയ അസുഖങ്ങളുണ്ടെന്ന് റിപ്പോർട്ടിലുണ്ട്. വിമാനയാത്രയിലടക്കം ശ്വസന ഉപകരണങ്ങളുടെ സഹായം തേടുന്നുണ്ടെന്ന് തച്ചങ്കരിയുടെ അഭിഭാഷകരും ചൂണ്ടിക്കാട്ടി. ഇങ്ങനെയുള്ളയാള്‍ വിദേശത്ത് ജോലിചെയ്യുന്നതെങ്ങനെയെന്ന ചോദ്യം കോടതി ആവർത്തിച്ചു. റിപ്പോർട്ടുകള്‍ പരിശോധിച്ച്‌ വിശദവാദത്തിനായി കേസ് 12-ലേക്ക് മാറ്റി. വിജിലൻസ് കോടതി തച്ചങ്കരിയെ നാലുവർഷം തടവിനാണ് ശിക്ഷിച്ചത്. അപ്പീലില്‍ കർശന ഉപാധികളോടെയാണ് ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച്‌ ജാമ്യം അനുവദിച്ചത്. അപ്പീലില്‍ അന്തിമവാദം ശേഷിക്കേയാണ് വിദേശയാത്രാനുമതിതേടി അപേക്ഷ നല്‍കിയത്. ഷാർജയിലെ സ്വർണ്ണവ്യാപാര സ്ഥാപനത്തില്‍ മാനേജരായി ജോലിയുണ്ടെന്നും ഉടൻ എത്തിയില്ലെങ്കില്‍ ജോലിനഷ്ടപ്പെടുമെന്നുമാണ് തച്ചങ്കരി വാദിച്ചത്.


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments