Breaking News

*PMAYG പദ്ധതി: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ 18 ലക്ഷത്തോളം രൂപയുടെ ക്രമക്കേടെന്ന് ആരോപണം; സമഗ്ര അന്വേഷണം വേണം – എസ്.ഡി.പി.ഐ*

മഞ്ചേശ്വരം : ജനങ്ങളുടെ നികുതിപ്പണം കൊള്ളയടിക്കാനുള്ളതല്ല; ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കണംമഞ്ചേശ്വരം: മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിൽ പമാഗ് പദ്ധതിയുമായി ബന്ധപ്പെട്ട് ഏകദേശം 18 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക ക്രമക്കേട് നടന്നതായി ഉയർന്നുവന്ന ആരോപണങ്ങൾ അതീവ ഗൗരവമുള്ളതാണെന്ന് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു.സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനുമായി വിനിയോഗിക്കേണ്ട പൊതുഫണ്ട് ദുരുപയോഗം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് ഒരിക്കലും അംഗീകരിക്കാനാവില്ല. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ, ഫണ്ട് വിനിയോഗം, ഗുണഭോക്തൃ തിരഞ്ഞെടുപ്പ്, നിർവഹണ നടപടികൾ എന്നിവയെല്ലാം വിശദമായ അന്വേഷണത്തിന് വിധേയമാക്കണം.ഏകദേശം 18 ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടന്നുവെന്ന ആരോപണത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും എന്തെങ്കിലും പങ്കുണ്ടോയെന്ന് പരിശോധിക്കണം. പദ്ധതിയുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഓഡിറ്റ് റിപ്പോർട്ടുകളും പുറത്തുകൊണ്ടുവരുകയും ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയും വേണം.പൊതുഫണ്ട് സംരക്ഷിക്കേണ്ടവർ തന്നെ അതിന്റെ ദുരുപയോഗത്തിന് കൂട്ടുനിൽക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെങ്കിൽ അത് ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്. അതിനാൽ വിഷയത്തിൽ സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം പ്രഖ്യാപിക്കണമെന്നും നഷ്ടപ്പെട്ടതായി കണ്ടെത്തുന്ന പൊതുപണം തിരിച്ചുപിടിക്കണമെന്നും എസ്.ഡി.പി.ഐ ആവശ്യപ്പെട്ടു.അഴിമതിക്കും പൊതുപണത്തിന്റെ ദുരുപയോഗത്തിനുമെതിരെ ശക്തമായ ജനകീയ ഇടപെടലുമായി പാർട്ടി മുന്നോട്ടുപോകുമെന്നും മണ്ഡലം കമ്മിറ്റി വ്യക്തമാക്കി.എസ്.ഡി.പി.ഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments