Breaking News

*പന്തൽ നാട്ടൽ കർമ്മം നിർവഹിച്ചു*

കാസർഗോഡ് : കാസർകോട് റവന്യൂ ജില്ലാ ശാസ്ത്രോത്സവം നവംബർ 9, 10 തീയതികളിലായി  തൻബീഹുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുകയാണ്. ഇതിൻ്റെ ഭാഗമായി മൂവായിരത്തോളം വരുന്ന മത്സരാർഥികളായ കുട്ടികൾക്കും മറ്റുള്ളവർക്കും തണൽ ഒരുക്കാനായി  പന്തൽ നിർമ്മിക്കുന്നതിൽ ഭാഗമായി കാൽ നാട്ടൽ ചടങ്ങ് നടക്കുകയുണ്ടായി.നായന്മാർമൂല ജമാഅത്ത് സെക്രട്ടറി എ മുഹമ്മദ് ബഷീർ കാൽ  നാട്ട് കർമ്മം നിർവഹിച്ചു.പന്തൽ കമ്മിറ്റി ചെയർമാൻ എം എ അബ്ദുൽ റഫീഖ് അദ്ധ്യക്ഷത വഹിച്ചുജമാഅത്ത് കമ്മിറ്റി ട്രഷറർ എൻ എം അബ്ദുല്ല, പ്രിൻസിപ്പൽ k അബ്ദുല്ലക്കുഞ്ഞി, ഹെഡ്മാസ്റ്റർ പി കെ അനിൽകുമാർ, എ  എൽ അസ്ലം എന്നിവർ സംസാരിച്ചു.കൺവീനർ വി കെ സതീശൻ സ്വാഗതവും ജോയിൻ്റ് കൺവീനർ പി ബിജിൻ നന്ദിയും പറഞ്ഞു


വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments