വ്യാജ സന്ദേശം; ട്രെയിനില്‍ നിന്ന് വീണ യുവാവ് ട്രാക്കില്‍ കിടന്നത് 10 മണിക്കൂര്‍
ചെറുവത്തൂര്‍ : സമൂഹമാധ്യമങ്ങളില്‍ തെറ്റായ സന്ദേശം പ്രചരിച്ചതോടെ ട്രെയിനില്‍ നിന്നും വീണ പരുക്കേറ്റ യുവാവിന് നഷ്ടമായത് ചികിത്സ ലഭിക്കേണ്ടിയിരുന്ന 10 മണിക്കൂര്‍. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ലിജോയാണ് ചികിത്സ ലഭിക്കാതെ ഒരു രാത്രി മുഴുവന്‍ റെയില്‍വേ ട്രാക്കിന് സമീപം കിടന്നത്. കാസര്‍കോട് ഉദിനൂരിലായിരുന്നു അപകടം.
വെള്ളിയാഴ്ച രാത്രി മാവേലി എക്‌സ്പ്രസില്‍ മംഗളൂരൂവില്‍ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് ലിജോ ട്രെയിനില്‍ നിന്ന് തെറിച്ച് വീണത്. അപകട വിവരം അറിഞ്ഞ് രാത്രി തന്നെ യുവാവിനെ കണ്ടെത്താന്‍ നാട്ടുകാര്‍ ശ്രമം തുടങ്ങി. എന്നാല്‍ ഇതിനിടയില്‍ ഇയാളെ കണ്ടെത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്ന തെറ്റായ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചു. ഇതോടെ രക്ഷാപ്രവര്‍ത്തകര്‍ തിരച്ചില്‍ നിര്‍ത്തി മടങ്ങി.

No comments